തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ രണ്ട് ദിവസമായി നടന്ന ദേശീയസംസ്കാരപൈതൃകപഠനസമ്മേളനം സമാപിച്ചു. സംസ്കാരപൈതൃകമേഖലയിലെ പുത്തന്‍ പ്രവണതകളും അന്തര്‍വൈജ്ഞാനികസാധ്യതകളും ചര്‍ച്ച ചെയ്ത സമ്മേളനത്തില്‍ ഇരുപതോളം വിദഗ്ദ്ധര്‍ പങ്കെടുത്തു. അറിവുല്‍പ്പാദനത്തിന്‍റെ വിഭിന്നവഴികളെക്കുറിച്ചുള്ള അന്വേഷണം, കേരളത്തിലെ ഇരുമ്പയിര് സംസ്കാരം, മാതൃഭാഷയും ലിപിയും എന്നീ വിഷയങ്ങളില്‍ ഡോ. കെ.എന്‍. ഗണേഷ്, ഡോ. ബര്‍ട്ടന്‍ ക്ലീറ്റസ്, കെ.എസ്. മാധവന്‍, കെ.കെ.കൊച്ച് , വി.എച്ച്. ദിരാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.