ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

സംസ്കാരപൈതൃക പഠനസ്കൂൾ – പഞ്ചദിന ദേശീയ ശില്പശാല സമാപിച്ചു.

സംസ്കാരപൈതൃക പഠനസ്കൂൾ – പഞ്ചദിന ദേശീയ ശില്പശാല സമാപിച്ചു.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ,സംസ്കാരപൈതൃകപഠനസ്കൂൾ ഹസ്തലിഖിത സംരക്ഷണവും പരിരക്ഷണവും എന്ന വിഷയത്തിൽ 2023 ഒക്ടോബർ 3-7അക്ഷരം കാമ്പസ്സിൽ  നടന്ന  ഞ്ചദിന ദേശീയ ശില്പശാല  സമാപിച്ചു.
സമാപനസമ്മേളനം വൈസ്ചാൻസലർ ഡോ.എൽ.സുഷമ ഉദ്ഘാടനം ചെയ്തു.   ചെയ്തു.താളിയോലഗ്,ന്ഥങ്ങൾ, രേഖകൾ ,പേപ്പർ മാനുസ്ക്രിപ്റ്റുകൾ എന്നിവയുടെ സംരക്ഷണം, പരിരക്ഷണം കാറ്റലോഗിംഗ് എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിച്ചു.വർക്ഷോപ്പിൽ തയ്യാറാക്കിയ മലയാള സർവകലാശാലയിലെ ഹസ്തലിഖിതങ്ങളുടെ കാറ്റലോഗ് വൈസ്ചാൻസലർ ഡോ.എൽ.സുഷമ സംസ്കാരപൈതൃകപഠനസ്കൂൾ ഡയറക്ടർ ഡോ.കെ.എം.ഭരതന് നൽകി പ്രകാശിപ്പിച്ചു.കാറ്റലോഗിന്റെ   ഡിജിറ്റൽ പതിപ്പും ഉടനെ  തയ്യാറാകും. റിസോഴ്സ് പേഴ്സൺമാരായ ശ്രീ. ഷാജി. പി.എൽ,ഡോ.സൈനബ. എം,ശ്രീമതി  സജിത.കെ.വി. എന്നിവരെ ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു. ഡോ.കെ.വി.ശശി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡോ.ജി.സജിന, കുമാരി ഹരിത എൻ.എസ്.എന്നിവർ സംസാരിച്ചു.