ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ശാസ്ത്രയാന്‍ പരിപാടിയ്ക്ക്  ഫെബ്രുവരി 22ന് തുടക്കമാവും 

ശാസ്ത്രയാന്‍ പരിപാടിയ്ക്ക്  ഫെബ്രുവരി 22ന് തുടക്കമാവും 

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയും രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാനും(റുസ) സംയുക്തമായി നടത്തുന്ന ശാസ്ത്രയാന്‍ പരിപാടിയ്ക്ക് 22ന് തുടക്കമാവും. രണ്ട് ദിവസങ്ങളായി നടക്കുന്ന പരിപാടിയില്‍ വിവിധതരത്തിലുള്ള പ്രദര്‍ശനങ്ങള്‍, ശില്പശാലകള്‍, കലാപ്രദര്‍ശനം, പുസ്തകപ്രദര്‍ശനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.  22ന് രാവിലെ 9.30ന് ശാസ്ത്രയാന്റെ ഉദ്ഘാടനം തിരൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ഗിരീഷ് നിര്‍വഹിക്കും. രജിസ്ട്രാര്‍ കെ.എം.ഭരതന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥിക്ഷേമ ഡീന്‍ ഡോ.ടി. അനിതകുമാരി, അക്കാദമിക് ഡീന്‍ ഡോ.എം. ശ്രീനാഥന്‍, ഡോ. സി. സൈതലവി, എ.കെ, വിനീഷ്, കെ. പ്രണവ് എന്നിവര്‍ സംസാരിക്കും.   പൈതൃകമ്യൂസിയം, എഴുത്തച്ഛന്‍ പഠനകേന്ദ്രം, അറബിമലയാള പഠനകേന്ദ്രം, ഭിന്നഭാഷാശേഷീപഠനകേന്ദ്രം, ഓര്‍മ്മച്ചെപ്പ്, പുസ്തകമേള, സാഹിത്യനായകര്‍ക്കൊപ്പം, ഡോക്യുമെന്ററി/സിഡി പ്രദര്‍ശനം, നിത്യോപയോഗവസ്തുക്കള്‍ , പഠനവകുപ്പുകളുടെ പ്രദര്‍ശനം തുടങ്ങിയവ പ്രദര്‍ശനവിഭാഗത്തില്‍ കാണാം. കടലാസുപേന നിര്‍മ്മാണം, തെളിമലയാളം, ഭിന്നഭാഷാശേഷി തുടങ്ങി വിഷയങ്ങളില്‍ ശില്പശാലകളും, തിറയാട്ടം, കോല്‍ക്കളി, തിയേറ്റര്‍ സ്‌കെച്ച് തുടങ്ങിയ കലാപ്രദര്‍ശനങ്ങളും ഉണ്ടായിരിക്കുന്നതാണ്. പ്രദര്‍ശനം സൗജന്യമാണ്.