ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

വൈജ്ഞാനിക പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി

വൈജ്ഞാനിക പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സാഹിത്യഫാക്കല്‍റ്റിയുടെ ആഭിമുഖ്യത്തില്‍ വൈജ്ഞാനിക പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിച്ചു. മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ 'പോസ്റ്റ് മാര്‍ക്സിസത്തിന്‍റെ കേരളീയ പരിസരം' എന്ന വിഷയത്തില്‍ ഡോ. കെ.എം. അനില്‍ (ഡയറക്ടര്‍, എഴുത്തച്ഛന്‍പഠനകേന്ദ്രം) പ്രഭാഷണം നിര്‍വഹിച്ചു. ഡോ.എ. അന്‍വര്‍ (അസി.പ്രൊഫ. മലയാളസര്‍വകലാശാല) വി.സി. ഹാരിസിനെ അനുസ്മരിച്ചു. പോസ്റ്റ് മാര്‍ക്സിസം ബഹുസ്വരമായ ചിന്താമണ്ഡലമാണെന്നും അത് ലോകത്തുടനീളം വിവിധതലങ്ങളിലും വ്യത്യസ്തമാനങ്ങളിലും ചര്‍ച്ചചെയ്ത സിദ്ധാന്തങ്ങളോടു കൂടിയ ചിന്താഗതിയാണെന്നും പ്രഭാഷണം നടത്തിക്കൊണ്ട് ഡോ. കെ.എം. അനില്‍ പറഞ്ഞു. ഡോ. എന്‍.വി. മുഹമ്മദ് റാഫി സ്വാഗതവും ഡോ. ഇ രാധാകൃഷ്ണന്‍ അധ്യക്ഷതയും വഹിച്ച ചടങ്ങില്‍ സാഹിത്യഗവേഷക വിദ്യാര്‍ത്ഥി അജിത് കെ.പി. കൃതജ്ഞത രേഖപ്പെടുത്തി.