ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

‘വെട്ടം 2018’ നാടകോത്സവം സമാപിച്ചു

‘വെട്ടം 2018’ നാടകോത്സവം സമാപിച്ചു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ നടന്ന വെട്ടം 2018’നാടകോത്സവം ഒക്ടോബര്‍ 22 ന് സമാപിച്ചു. നാടകോത്സവത്തിന്‍റെ ഭാഗമായി കലാജാഥയും, പ്രാദേശിക നാടകപ്രവര്‍ത്തകരുടെ സംഗമവും, നാടകഗാനാവതരണവും , നാടക ക്യാമ്പും, നാടക അവതരണവും നടന്നു. അറുപതോളം വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു.പുതിയതലമുറയ്ക്ക് നാടകത്തിനോടുള്ള അഭിരുചി വര്‍ദ്ധിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിലെ അവതരണങ്ങള്‍ സൂചന നല്‍കുന്നുവെന്ന് പ്രോഗ്രാം ഡയറക്ടര്‍ ഡോ. ആര്‍. രാജീവ് മോഹന്‍ പറഞ്ഞു. വ്യത്യസ്തതയാര്‍ന്ന വിഷയങ്ങള്‍ തുറന്ന വേദിയില്‍ ക്യാമ്പ് അംഗങ്ങള്‍ അഭിനയിക്കുകയും പിന്നീട് കൊടുക്കല്‍ വാങ്ങലുകള്‍ക്ക് ശേഷം അതൊരു സമഗ്രമായ നാടകമായി രൂപപ്പെടുത്തുകയുമാണ് നാടകോത്സവത്തിന്‍റെ  ലക്ഷ്യം. നന്ദുരാജ് ആണ് നാടകോത്സവത്തിന്‍റെ വിദ്യാര്‍ത്ഥി കണ്‍വീനര്‍. ക്യാമ്പംഗങ്ങള്‍ അഭിനയിച്ച് അവതരിപ്പിച്ച നാടകത്തോടെയാണ് ക്യാമ്പ് അവസാനിച്ചത്. സ്കൂള്‍ ഓഫ് ഡ്രാമ അസി.പ്രൊഫസര്‍ മെയ്ബി സ്റ്റാന്‍ലിയാണ് ക്യാമ്പിന് പരിശീലന നിര്‍ദേശങ്ങള്‍ നല്‍കിയത്.