ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വിവേചനപരമായ ജീര്‍ണതകള്‍ പുതിയ രൂപത്തില്‍  തിരിച്ചു വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നു- പ്രൊഫ.ടി.കെ. നാരായണന്‍

വിവേചനപരമായ ജീര്‍ണതകള്‍ പുതിയ രൂപത്തില്‍ തിരിച്ചു വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നു- പ്രൊഫ.ടി.കെ. നാരായണന്‍

തിരൂര്‍:  സമരങ്ങളിലൂടെയും ശക്തമായ പ്രതിഷേധങ്ങളിലൂടെയും ഒരുകാലത്ത് സാമൂഹികപരിഷ്കരണം നടത്തി മാറ്റത്തിലേക്ക് നയിച്ച വിവേചനപരമായ ജീര്‍ണതകള്‍ പുതിയ രൂപത്തില്‍ തിരിച്ചു വരാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു വെന്ന് കേരളകലാമണ്ഡലം വൈസ്ചാന്‍സലര്‍ പ്രൊഫ.ടി.കെ. നാരായണന്‍.  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെയും കേരളസാഹിത്യ അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ സര്‍വകലാശാലയില്‍ വെച്ച് മൂന്ന് ദിവസമായി നടക്കുന്ന ‘ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിവിധ ധാരകള്‍’  ദേശീയസെമിനാറിന്‍റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  പരിപാടിയില്‍ ഫുട്ബോള്‍ കമന്‍റേറ്റര്‍ ഷൈജുദാമേദരനെ സര്‍വകലാശാല ആദരിച്ചു.  വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്‍റെ ആദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വി.സ്റ്റാലിന്‍, ഡോ.സി.ഗണേഷ്, നന്ദുരാജ് എന്നിവര്‍ സംസാരിച്ചു.
രാവിലെ നടന്ന ‘കേരളീയനവോത്ഥാനം : പ്രഭവങ്ങള്‍, പ്രവണതകള്‍’ എന്ന സെഷനില്‍ ‘കലയിലേയും സാഹിത്യത്തിലേയും നവോത്ഥാനമുദ്രകള്‍’ എന്ന വിഷയത്തില്‍ പ്രൊഫ.എം.വി.നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് പ്രൊഫ.കെ.പി.മോഹനന്‍, ഡോ.പി. പവിത്രന്‍, സാബുകോട്ടുക്കല്‍, ഡോ.കെ.വി.സജയ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ.അശോക് ഡിക്രൂസ്, ഡോ.കെ.എം.ഭരതന്‍, ഡോ.ധന്യ ആര്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ. രാമചന്ദ്രന്‍ പുലവര്‍ അവതരിപ്പിച്ച  തോല്‍പ്പാവക്കൂത്തും അരങ്ങേറി.