ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വിദഗ്ദ്ധ പ്രഭാഷണം നടത്തി

വിദഗ്ദ്ധ പ്രഭാഷണം നടത്തി

05 നവംബർ 2020

തിരൂർ:തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ തദ്ദേശവികസനപഠനവകുപ്പ് ‘വികസനപഠനത്തിന് ഒരാമുഖം’ എന്ന വിഷയത്തില്‍ നവംബര്‍ 5 ബുധനാഴ്ച, വിദഗ്ദ്ധ പ്രഭാഷണം സംഘടിപ്പിച്ചു. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍സയന്‍സസിലെ  സ്കൂള്‍ ഓഫ് ഡെവലപ്പ്മെന്‍റ് സ്റ്റഡീസില്‍ നബാര്‍ഡ്ചെയര്‍ പ്രൊഫസറും,കേരളസംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവുമായ, പ്രൊഫസര്‍ ആര്‍. രാംകുമാറാണ് പ്രഭാഷണം നടത്തിയത്. ഉപരിപഠനത്തിനായി വികസനപഠനം തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത വിജ്ഞാനശാഖയെ പരിചയപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

വികസനപഠനത്തിന്‍റെ ചരിത്രം, ചിതറിക്കിടന്നിരുന്ന സാമൂഹികശാസ്ത്രശാഖകളുടെ സൈദ്ധാന്തികമായ ഏകീകരണം എന്നനിലയില്‍ വിഷയത്തിനുള്ള പ്രധാന്യം, പഠനശാഖയുടെ വളര്‍ച്ചയുടെ രാഷ്ട്രീയം, 90കള്‍ക്കുശേഷം അതിലുണ്ടായ ചിതറിപ്പോക്ക്, വികസനത്തോടുള്ള വിവിധസമീപനങ്ങള്‍, വികസനപഠനത്തെ എങ്ങനെയാണ് വഴിതിരിച്ചുവിടേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പ്രൊഫ. രാംകുമാര്‍ സംസാരിച്ചു. വികസനപഠനത്തിന് ഒരു സ്വതന്ത്രരീതിശാസ്ത്രം രൂപപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു.

സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഡി. ഷൈജന്‍ പ്രസ്തുതപരിപാടിയില്‍ പങ്കെടുത്തു. വകുപ്പദ്ധ്യക്ഷന്‍ ഡോ. എ.പി. ശ്രീരാജ് അധ്യക്ഷത വഹിച്ചു. അധ്യാപിക വി. ശ്രീജ നന്ദി അറിയിച്ചു. അധ്യാപകരുടെയും, വിദ്യാര്‍ത്ഥികളുടെയും, ഗവേഷകരുടെയും പങ്കാളിത്തം കൊണ്ടും സജീവമായ ചര്‍ച്ചകൊണ്ടും പരിപാടി ശ്രദ്ധേയമായി.