ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വിജിലന്‍സ് വാരാഘോഷം നടത്തി

വിജിലന്‍സ് വാരാഘോഷം നടത്തി

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല എന്‍.എസ്.എസിന്‍റെയും അക്കാദമിക് മോണിറ്ററിംഗ് സെല്ലിന്‍റെയും ആഭിമുഖ്യത്തില്‍ വിജിലന്‍സ് ബോധവര്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതില്‍ സമൂഹം ജാഗ്രതപുലര്‍ത്തണമെന്ന് ‘അഴിമതി നിര്‍മാജനം ചെയ്യുക- പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുക’ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തുകൊണ്ട് വിജിലന്‍സ് ഡി.വൈ.എസ്.പി ശ്രീ രാമചന്ദ്രന്‍ പറഞ്ഞു. ഡോ.അശോക് ഡിക്രൂസിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ ഡോ. ആര്‍. ധന്യ സ്വാഗതവും മേഘന നന്ദിയും പറഞ്ഞു.