ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

 വിക്കിപീഡിയ : അന്ധവിശ്വാസമരുത്

 വിക്കിപീഡിയ : അന്ധവിശ്വാസമരുത്

വിക്കീപീഡിയപോലുള്ള അറിവിന്റെ  ശേഖരങ്ങളെക്കുറിച്ച് അന്ധവിശ്വാസം പാടില്ലെന്ന്  ചരിത്രകാരന്‍ ഡോ. എം.ആര്‍ രാഘവവാര്യര്‍ പറഞ്ഞു.   അവ സമര്‍ത്ഥമായ ഒരു സങ്കേതം മാത്രമാണെന്ന തിരിച്ചറിവുണ്ടാകണം. അറിവുല്‍പാദനം   ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള  കവാടങ്ങള്‍ തുറക്കുമെന്നും ജീവിതകാലം മുഴുവന്‍ ചെലവിട്ടാലും അറിവിന്റെ മേഖലകള്‍ അതിനപ്പുറം നില്‍ക്കുമെന്നും മലയാളസര്‍വകലാശാലയില്‍  വിക്കിപീഡിയയുടെ പതിനഞ്ചാം വാര്‍ഷികാഘോഷവും ഉപയോക്താക്കളുടെ സംഗമോത്സവവും  ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കലാശാലയിലെ ചരിത്രപഠനവിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.  ആത്യന്തികമായ അറിവില്ലെന്നും  ഓരോ കാലഘട്ടവും പുതിയ അറിവുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുമെന്നും 'അറിവിന്റെ ജനാധിപത്യം' എന്ന വിഷയത്തില്‍ സംസാരിച്ചുകൊണ്ട്  ഡോ.പി. രഞ്ജിത്ത് വ്യക്തമാക്കി. ഓരോ കാലഘട്ടത്തിലെയും ആധികാരികവിശ്വാസങ്ങളെ പിന്‍തലമുറ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 'ഭാഷയും സാങ്കേതികവിദ്യയും', 'ഡിജിറ്റൈസേഷനും വിക്കിഗ്രന്ഥശാലയും' എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ.ടി.വി. സുനീത, മനോജ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. മഞ്ജുഷ ആര്‍ വര്‍മയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. എല്‍.ജി.ശ്രീജ, സുഹൈര്‍ അലി, അമൃത സുദര്‍ശന്‍, ശില്‍പ എന്നിവര്‍ സംസാരിച്ചു.