ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാർത്താക്കുറിപ്പ് – തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല

വാർത്താക്കുറിപ്പ് – തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല

2021 മാർച്ച് 05

മലയാള സർവകലാശാലയിൽ ഒരു ഉദ്യോഗാർത്ഥി നടത്തിയ പ്രതിഷേധത്തെ തെറ്റായ രീതിയിൽ പലരും ചിത്രീകരിക്കുന്നതായി ശ്രദ്ധയിൽ പെട്ടു, വാസ്തവത്തിൽ 57 പേർ ഓൺലൈൻ ആയും 44 പേർ ഓഫ് ലൈൻ ആയും ആണ് ഇന്നു നടന്ന അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിന് അപേക്ഷിച്ചിരുന്നത്, അവരിൽ നിന്ന് വേക്കൻസിക്ക് ആനുപാതികമായി യു ജി സി മാനദണ്ഡപ്രകാരം പട്ടികജാതി പട്ടികവർഗത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും ഉൾക്കൊള്ളിച്ച് ഉയർന്ന യോഗ്യതയുള്ള 27 പേരെയാണ് ഇൻ്റർവ്യൂവിന് ക്ഷണിച്ചത്.ഒരു വേക്കൻസി ഉള്ളിടത്ത് പരമാവധി 20 പേരെ വിളിക്കാമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇന്ന് പ്രതിഷേധിച്ച യുവാവാകട്ടെ അപേക്ഷ സമർപ്പിക്കാനുള്ള നിശ്ചിത ദിവസം കഴിഞ്ഞാണ് ഓഫ് ലൈൻ ആയി അപേക്ഷ നൽകിയത്. വൈകി വന്ന അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കേണ്ടതില്ലെന്നാണ് സൂക്ഷ്മ പരിശോധനാ കമ്മിറ്റി തീരുമാനിച്ചത്.ഇത് സംബന്ധിച്ച് സർവകലാശാലയുമായി യാതൊരു ചർച്ചയും നടത്താതെ പൊടുന്നനെ സർവകലാശാല സെക്യൂരിറ്റി ജീവനക്കാരെയും കബളിപ്പിച്ച് അകത്ത് കടന്നായിരുന്നു ഇദ്ദേഹത്തിൻ്റെ പ്രകടനം. എല്ലാ സ ർ വ ക ലാ ശാലയിലും ഇതാണ് പൊതു രീതി, ആകയാൽ ഈ വിഷയവുമായി ബസപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾ ദുരുപദിഷ്ടമാണെന്ന് രജിസ്ട്രാർ പത്രക്കുറിപ്പിലറിയിച്ചു.

ഡോ.ഷൈജന്‍ ഡി രജിസ്ട്രാര്‍