ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വായന രാഷ്ട്രീയപ്രവര്‍ത്തനമാണ്; കെ. ഇ. എന്‍

വായന രാഷ്ട്രീയപ്രവര്‍ത്തനമാണ്; കെ. ഇ. എന്‍

തിരൂര്‍; ആധുനികകാലത്ത് വായന ഒരു രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണെന്ന് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ്.മലയാളസര്‍വകലാശാലയില്‍ നടക്കുന്ന സാഹിതി അന്തര്‍ സര്‍വകലാശാല സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്നലെ വായിച്ചതുപോലെ ഇന്ന് വായിച്ചാല്‍ പ്രതികളായിത്തീര്‍ന്നേക്കാവുന്ന ഒരു സാഹചര്യത്തിലാണ് ഓരോ മനുഷ്യനും ജീവിക്കുന്നത് അത്തരമൊരു സാഹചര്യത്തില്‍ വായന നിഷ്കളങ്കവും നിരുപദ്രവകരവുമായ ഒരു പ്രക്രിയയല്ല. മറിച്ച് അത് കൃത്യമായ രാഷ്ട്രീയം തന്നെയാണ്. അധികാരത്തിന്‍റെ പ്രച്ഛന്നശാഖ വായനയെ നിര്‍ണയിക്കുന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ വായനയെ അതിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ തന്നെ വീണ്ടെടുക്കണം. വായനയുടെ സംഘര്‍ഷങ്ങള്‍ക്ക് ഇന്ന് കൃത്യമായ അര്‍ത്ഥമുണ്ട്. ഇന്നത് ഫാസിസ്റ്റ് ആധിപത്യത്തെ ചെറുക്കുക എന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് വിവധ സെഷനുകളില്‍ ഡോ. എം.സി. അബ്ദുല്‍നാസര്‍, ഡോ.ജിസ ജോസ്, അജീഷ് ജി . ദത്തന്‍, ഡോ. ലാല്‍ മോഹന്‍, കെ.എ. ഷാജി, അശ്വിനി എ.പി, കെ.എം.അനില്‍ എന്നിവര്‍ സംസാരിച്ചു. സര്‍ഗ്ഗസംവാദത്തില്‍ കല്‍പ്പറ്റ നാരായണനും എസ്.കലേഷും പങ്കെടുത്തു. തുടര്‍ന്ന് കലാപരിപാടിയുടെ ഭാഗമായി അനീഷ് വളാഞ്ചേരി സംവിധാനം ചെയ്ത ‘ഹയാത്ത്’ എന്ന നാടകം സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.

 

ഇന്നത്തെ പരിപാടി (08.03.19)

മലയാളസര്‍വകലാശാല – സാഹിതി രണ്ടാംദിവസം – പങ്കെടുക്കുന്നവര്‍- വിജു നായരങ്ങാടി, രാജേന്ദ്രന്‍ എടത്തുങ്കര, സജീവ് എന്‍.യു, കുഴൂര്‍ വില്‍സണ്‍, സെറീന, കെ.പി. ജയകുമാര്‍, സി.എസ്.വെങ്കിടേശ്വരന്‍