തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല, സാഹിത്യ പഠന സ്കൂൾ 2024 നവംബർ 27,28 തീയതികളിൽ സംഘടിപ്പിച്ച ‘വായനയും വ്യവഹാരവും ‘ [Reading and (as) Discourse ] എന്ന ഗവേഷണാഷ്ഠിത ദേശീയ സെമിനാർ എഴുതികാരൻ ഇ. പി രാജഗോപാലൻ ഉത്ഘാടനം ചെയ്തു. വായന എത്തരത്തിലാണ് സംസ്കാരത്തിന്റെ വിവിധ തലങ്ങളിൽ ഇടപെടുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണവിഷയം. രണ്ട് ദിവസം നീണ്ടു നിന്ന സെമിനാറിൽ ഡൽഹി NCERT, കരികുലം വിഭാഗം പ്രൊഫസർ ഡോ കെ വിജയൻ, നിരൂപകൻ സജയ്. കെ വി പുല്ലൂറ്റ് ഗവ കോളേജ് പ്രൊഫസർ ഡോ. ജി ഉഷാകുമാരി, മഞ്ചേരി എൻ എസ്. എസ് കോളേജ് അദ്ധ്യാപകൻ ഡോ. രാജേഷ് കെ. പി, കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം പ്രൊഫസർ ഡോ. ശിവദാസൻ പി എന്നിവർ പ്രഭാഷണങ്ങൾ നടത്തി. അന്തർവൈജ്ഞാനികതയെ മുൻനിർത്തി സംഘടിപ്പിച്ച സെമിനാറിൽ വിവിധ സർവകലാശാലകളിൽ നിന്നായി മുപ്പതോളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. പ്രോഗ്രാം കോ. ഓർഡിനേറ്റർ ഡോ രോഷ്നി സ്വപ്ന, സ്കൂൾ ഡയറക്ടർ ഡോ മുഹമ്മദ് റാഫി, ഡോ. ശിവപ്രസാദ്, ചരിത്ര വിഭാഗം അദ്ധ്യാപകൻ ഡോ. വിവേക്, ഗവേഷകരായ അരുൺ ശങ്കർ, ഷിജോ വിത്സൻ, ശിവദത്ത്, അനൂപ്. സി എന്നിവർ വിവിധ സെഷനുകളിൽ ആദ്യക്ഷം വഹിച്ചു.ഉദ്ഘാടനചടങ്ങിൽ സാഹിത്യ വിഭാഗം ഗവേഷകനായ വിഷ്ണു പ്രസാദ് രചിച്ച നിയോറിയലിസം അടൂരിന്റെ സിനിമകളിൽ എന്ന പുസ്തകം ഇ. പി. രാജഗോപാലൻ പ്രകാശനം ചെയ്തു.