തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പരിസ്ഥിതി പഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ വന്യജീവിവാരാഘോഷം നടത്തി. ‘ഒരു മഴുവിന്‍റെ ദൂരം മാത്രം’, ‘നിങ്ങള്‍ അരണയെ കണ്ടോ?’, ‘ഹോം’ എന്നീ ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനവും പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു. ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ & റിസര്‍ച്ച് സെന്‍ററിലെ ശാസ്ത്രജ്ഞനായ ഡോ. ബാലകൃഷ്ണന്‍ പൊറോത്ത് ‘വന്യജീവി സംരക്ഷണത്തിലെ മാനവികമാനങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ചടങ്ങില്‍ അന്താരാഷ്ട്ര ഓസോണ്‍ ദിനാചരണത്തിന്‍റെ ഭാഗമായി നടന്ന മത്സരങ്ങളുടെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു. പരിസ്ഥിതി പഠനവിഭാഗം വകുപ്പദ്ധ്യക്ഷ ഡോ. ജെയ്നിവര്‍ഗീസ്, ഡോ. ധന്യ ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.