തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ സാഹിത്യരചന സ്കൂളിന്റെ നേതൃത്വത്തിൽ ലോക മാതൃഭാഷാ ദിനാചരണം സംഘടിപ്പിച്ചു. സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ പരിപാടി ഉദ്ഘാടനം ചെയ്തു. സി.എം. മുരളീധരൻ രചിച്ച മലയാള ഭാഷയുടെ വൈജ്ഞാനികപദവി എന്ന പുസ്തകം ചടങ്ങിൽ വച്ച് വൈസ് ചാൻസലർ പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരനും എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ സി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. സാഹിത്യരചന സ്കൂൾ ഡയറക്ടർ ഡോ. അശോക് എ ഡിക്രൂസ് അദ്ധ്യക്ഷത വഹിച്ചു. പ്രസിദ്ധ സാഹിത്യകാരൻ കെ.പി.രാമനുണ്ണി, ഡോ.കെ .ബാബുരാജൻ, വി . ഹിബ എന്നിവർ സംസാരിച്ചു.പരിപാടിയിൽ ജിനു സ്വാഗതവും മെൽവിയ ആൻ ബിജു നന്ദിയും പറഞ്ഞു.