ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ലൈബ്രറി ക്ലാസ് മുറിയില്‍ അക്ഷരസ്‌നേഹം പദ്ധതി ഉദ്ഘാടനം ഇന്ന് 

ലൈബ്രറി ക്ലാസ് മുറിയില്‍ അക്ഷരസ്‌നേഹം പദ്ധതി ഉദ്ഘാടനം ഇന്ന് 

മലയാളസര്‍വകലാശാലയുടെ സാമൂഹ്യസേവന സംരംഭങ്ങളുടെ ഭാഗമായി പറവണ്ണ ജി.എം.യു.പി സ്‌കൂളില്‍ നടപ്പാക്കുന്ന ‘അക്ഷരസ്‌നേഹം’ പദ്ധതി വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന്റെ സാന്നിദ്ധ്യത്തില്‍ ഇന്ന് (കാലത്ത് 21.10.17) 10.30 മണിക്ക് സി. മമ്മൂട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്‌കൂളിലെ മുഴുവന്‍ ക്ലാസ്സുകളിലും ലൈബ്രറി ഏര്‍പ്പെടുത്താനുള്ള പദ്ധതിയിന്‍ കീഴില്‍ ഒരുലക്ഷം രൂപയുടെ പുസ്തകങ്ങളും എല്ലാ ക്ലാസ്സിലേ ക്കുമുള്ള ഷെല്‍ഫുകളും സര്‍വകലാശാല നല്‍കും. വെട്ടം പഞ്ചായത്ത് പ്രസിഡന്റ് പി.പി. മെഹറുന്നീസയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. എം.എന്‍ കാരശ്ശേരി സാംസ്‌കാരിക പ്രഭാഷണം നടത്തും. മലയാളസര്‍വകലാശാല എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. അശോക് ഡിക്രൂസ്, ലൈബ്രറി ഉപദേഷ്ടാവ് പി. ജയരാജന്‍, ഹെഡ് മാസ്റ്റര്‍ എ. ഹരീന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് സി.പി. കുഞ്ഞിമരക്കാര്‍ തുടങ്ങി യവര്‍ പങ്കെടുക്കും. വെട്ടം ഗ്രാമീണ ലൈബ്രറിയുടെ പുനരുദ്ധാരണമടക്കം ഒട്ടേറെ സാമൂഹ്യസേവന സംരംഭങ്ങള്‍ മലയാളസര്‍വകലാശാല ഇതിന് മുമ്പ് ഏറ്റെടുത്ത് നടപ്പാക്കിയിട്ടുണ്ട്.