ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ലൈബ്രറി ഒരുക്കി ‘അക്ഷരസ്നേഹം’ പദ്ധതി

ലൈബ്രറി ഒരുക്കി ‘അക്ഷരസ്നേഹം’ പദ്ധതി

തിരൂര്‍: നിരന്തരമായ ഇടപെടലുകളിലൂടെ സമൂഹത്തിന് ദിശാബോധം നല്‍കുക എന്നതാണ്  ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യമെന്ന് വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെയും നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെയും ആഭിമുഖ്യത്തില്‍ തേവര്‍ക്കടപ്പുറം ജ്ഞാനപ്രഭ എ.എം.യു.പി സ്കൂളിന് ‘അക്ഷരസ്നേഹം’ പദ്ധതിയുടെ ഭാഗമായി  ഒരുക്കികൊടുത്ത ക്ലാസ്റൂം ലൈബ്രറികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സഹായം എത്തിക്കുന്നതിനോടൊപ്പം സാമൂഹികമായ സഹവര്‍ത്തിത്വം ഉണ്ടാക്കിയെടുക്കാനാണ് സര്‍വകലാശാല ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ സര്‍വകലാശാല എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.സുധീര്‍ ഷാ സലാം, പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ റസാഖ്, ജാബിര്‍ മോന്‍ എം.പി, കെ.വി. സിദ്ദീഖ്, ശ്രീമതി. പ്രേമ, സൈതലവി പി.വി, അംബിക എസ്.കെ അഷ്റഫ് കെ.പി, സെയ്തു സി.പി, ഡോ.സ്വപ്നാറാണി എസ്.എസ് എന്നിവര്‍ സംസാരിച്ചു.