തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയില്‍ സംസ്ഥാന എക്സൈസ് വകുപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിവിരുദ്ധ ക്ലാസ്സും ക്വിസ് മത്സരവും നടത്തി. ‘വിമുക്തി’ എന്ന പേരില്‍ സംസ്ഥാന എക്സൈസ് വകുപ്പ് നടത്തിവരുന്ന 90 ദിന തീവ്രയത്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ.ടി.അനിതകുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. സാഹിത്യരചനാവിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. അശോക് ഡിക്രൂസ് , വിദ്യാര്‍ത്ഥി യൂണിയന്‍ ഫൈന്‍ ആട്സ് സെക്രട്ടറി സിബിന്‍, സ്റ്റാലിന്‍ വി എന്നിവര്‍ സംസാരിച്ചു. വിജയികളായ കുട്ടികള്‍ക്ക് (10 പേര്‍ക്ക്) ട്രോഫികളും മെഡലുകളും സമ്മാനമായി നല്‍കി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അന്‍വര്‍സാദത്ത് ആയിരുന്നു ക്വിസ് മാസ്റ്റര്‍.