ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

മികവ്‌കേന്ദ്രം താക്കോല്‍ കൈമാറി

മികവ്‌കേന്ദ്രം താക്കോല്‍ കൈമാറി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ശ്രേഷ്ഠഭാഷാ മികവ്‌കേന്ദ്രത്തിന്റെ (Centre of Excellence for Studies in Malayalam) പ്രവര്‍ത്തനത്തിനു വേണ്ടി കാമ്പസിനു തെട്ടടുത്ത് വാടകയ്ക്ക് എടുത്ത കെട്ടിടത്തിന്റെ താക്കോല്‍ കെട്ടിടഉടമ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന് കൈമാറി. സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഷൈജന്‍ ഡി. അത് മികവ്‌കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. ടി. പവിത്രന് നല്‍കി. വൈസ് ചാന്‍സലറുടെ പൈവറ്റ് സെക്രട്ടറി വി. സ്റ്റാലിന്‍, മോഹനന്‍ ടി. എന്നിവര്‍ സന്നിഹിതരായിരുന്നു.