ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

മാധ്യമസെമിനാറിനു തിരശ്ശീല വീണു

മാധ്യമസെമിനാറിനു തിരശ്ശീല വീണു

മലയാളസര്‍വകലാശാല മാധ്യമപഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ  ത്രിദിന ദേശീയസെമിനാറിന് തിരശ്ശീല വീണു. ‘മാധ്യമങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും’ എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ മാധ്യമേഖലയിലെ വിദഗ്ധരായ നിരവധി ആളുകള്‍ പങ്കെടുത്തു. വേട്ടയാടപ്പെടുന്ന മനുഷ്യഹൃദയങ്ങളിലേക്ക് സഹാനുഭൂതിയോടെ നോക്കാന്‍ മാധ്യമങ്ങള്‍ക്ക് ആവണം എന്ന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വൈസ്ചാന്‍സലര്‍ പ്രൊഫ. അനില്‍വള്ളത്തോള്‍ അഭിപ്രായപ്പെട്ടു. ‘വാര്‍ത്തവായനയും അവതാരകയിലേക്കുള്ള ദൂരം’ എന്ന വിഷയത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തക അളകനന്ദ സംസാരിച്ചു. ഡോ. രാജീവ്മോഹന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കെ. പ്രണവ്, അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ വി. സ്റ്റാലിന്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ ഡോ.പി.പി. ഷാജുവിന്‍റെ നേതൃത്വത്തില്‍ വീണവിജയന്‍, സി.എ. അര്‍ച്ചന, ആതിര.കെ, എം.എ. അനഘ, എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.