ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മലയാള സർവകലാശാലയിൽ ബിരുദാനന്തര ബിരുദം ; അപേക്ഷ തീയതി നീട്ടി.

മലയാള സർവകലാശാലയിൽ ബിരുദാനന്തര ബിരുദം ; അപേക്ഷ തീയതി നീട്ടി.

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല 2024 – 25 അധ്യയന വർഷത്തേക്കുള്ള  ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക്  അപേക്ഷിക്കാനുള്ള അവസാന തീയതി  2024 ജൂൺ 15 വരെ ദീർഘിപ്പിച്ചു. ഏതു വിഷയത്തിൽ ബിരുദം കഴിഞ്ഞവർക്കും അവസാന വർഷ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. നാല് സെമെസ്റ്ററുകളിലായി രണ്ടു വർഷമാണ് പ്രോഗ്രമിന്റെ കാലാവധി. എം.എ. ഭാഷാശാസ്ത്രം, എം.എ. മലയാളം (സാഹിത്യപഠനം), എം.എ. മലയാളം( സാഹിത്യരചന), എം.എ. മലയാളം(സംസ്കാരപൈത്യക ), എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, വികസനപഠനവും തദ്ദേശവികസനവും, ചരിത്രം, സോഷ്യോളജി, ചലച്ചിത്രപഠനം, താരതമ്യസാഹിത്യ-വിവർത്തനപഠനം എന്നീ എം.എ. , പ്രോഗ്രാമുകളിലേക്കും. എം.എ/ എം.എസ്.സി പരിസ്ഥിതിപഠനം എന്നിങ്ങനെ 12  പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം ക്ഷണിച്ചിരിക്കുന്നത്.  ഓരോ പ്രോഗ്രാമുകളിലും  20 പേർക്കാണ് പ്രവേശനം ലഭിക്കുക.

എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമാണ് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുക. എല്ലാ വിഷയങ്ങൾക്കും പഠന മാധ്യമം മലയാളം ആയിരിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 5 പരീക്ഷ കേന്ദ്രങ്ങളിൽ (തിരൂർ, കോഴിക്കോട് , വയനാട് ,  എറണാകുളം,തിരുവനന്തപുരം  ) എൻട്രൻസ് പരീക്ഷ നടക്കും.