ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

മലയാളസര്‍വകലാശാല:  സ്ഥാപകദിനപരിപാടികള്‍  ഡോ. ഉഷ ടൈറ്റസ് ഉദ്ഘാടനം ചെയ്തു.

മലയാളസര്‍വകലാശാല: സ്ഥാപകദിനപരിപാടികള്‍ ഡോ. ഉഷ ടൈറ്റസ് ഉദ്ഘാടനം ചെയ്തു.

മലയാളസര്‍വകലാശാല സ്ഥാപകദിനപരിപാടികള്‍ വൈസ് ചാന്‍സലര്‍ ഡോ. ഉഷ ടൈറ്റസ്, ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. പഠിച്ച വിഷയങ്ങളില്‍ വീണ്ടും വീണ്ടും അവഗാഹം നേടാനുള്ള മനോഭാവമാണ് അക്കാദമിക് മേഖലയില്‍ ഉണ്ടാവേണ്ടതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ഇത് കേരളത്തെ കൂടുതല്‍ മാനവികമായി പുനസൃഷ്ടിക്കാന്‍ സഹായിക്കും. രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പരീക്ഷാകണ്‍ട്രോളര്‍ ഡോ. എം. ശ്രീനാഥന്‍, വിദ്യാര്‍ത്ഥിക്ഷേമ ഡീന്‍ ഡോ. ടി. അനിതകുമാരി എന്നിവര്‍ സംസാരിച്ചു. പ്രൊഫ. ഇ.വി. രാമകൃഷ്ണന്‍ നാലാമത് എഴുത്തച്ഛന്‍ സ്മാരക പ്രഭാഷണം നടത്തി.