ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

മലയാളസര്‍വകലാശാല: ശിശുദിനാഘോഷം ഒരുക്കി

മലയാളസര്‍വകലാശാല: ശിശുദിനാഘോഷം ഒരുക്കി

മലയാളസര്‍വകലാശാല എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വാക്കാട് എ.എം.എല്‍.പി സ്‌കൂളില്‍ ശിശുദിനാഘോഷം ഒരുക്കി. പേപ്പര്‍ക്രാഫ്റ്റ് പരിശീലനം, ചലച്ചിത്രപ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവയുമായി ഒരുക്കിയ ആഘോഷം വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമായി. ഹെഡ്മിസ്ട്രസ് സലോമി ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.അശോക് ഡിക്രൂസ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.ആര്‍ ധന്യ, യൂണിറ്റ് സെക്രട്ടറി ആര്‍. അതുല്യ, കെ. അനില്‍ കുമാര്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.