ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

മലയാളസര്‍വകലാശാല  എം.എ പ്രവേശന പരീക്ഷ ജൂലൈ 7ന്

മലയാളസര്‍വകലാശാല എം.എ പ്രവേശന പരീക്ഷ ജൂലൈ 7ന്

 തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2018 അദ്ധ്യയനവര്‍ഷത്തെ  ബിരുദാനന്തരബിരുദകോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 7 ശനിയാഴ്ച വിവിധകേന്ദ്രങ്ങളില്‍ നടക്കും. രാവിലെ  8.30 മുതല്‍ 1 മണി വരെയാണ് പരീക്ഷ.  തിരുവനന്തപുരം(ഗവ: ഗേള്‍സ് ഹൈസ്കൂള്‍, കോട്ടണ്‍ഹില്‍), കോട്ടയം (ഗവ:മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, പാലസ്റോഡ്, വയസ്കര),  എറണാകുളം (ഗവ: ഹയര്‍സെക്കണ്ടറി സ്കൂള്‍ ഫോര്‍ ഗേള്‍സ്, എറണാകുളം സൗത്ത്, ചിറ്റൂര്‍ റോഡ്), തൃശൂര്‍ (ഗവ:മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഫോര്‍ ബോയ്സ് പാലസ് റോഡ്), തിരൂര്‍ (തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല), പാലക്കാട് (പണ്ഡിറ്റ് മോത്തിലാല്‍ ഗവ:മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, വിനായക കോളനി), കോഴിക്കോട് (ഗവ:ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍, നടക്കാവ്) , കണ്ണൂര്‍ (ഗവ: വൊക്കേഷണല്‍  ഹയര്‍സെക്കണ്ടറി (സ്പോര്‍ട്സ്) സ്കൂള്‍) എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍.   ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 20% ഒബ്ജക്ടീവ് രീതിയിലും 80% വിവരണാത്മകരീതിയിലുമുള്ള  ചോദ്യങ്ങള്‍ ഉണ്ടാകും.  ജൂലൈ 30ന് പ്രവേശനം ആരംഭിക്കും. പത്ത് പേര്‍ക്കാണ് ഓരോ കോഴ്സിലും  പ്രവേശനം നല്‍കുക. ഓരോ കോഴ്സിനും വെവ്വേറെ അഭിരുചി പരീക്ഷയുണ്ടായിരിക്കും.   സാഹിത്യരചനാ കോഴ്സിന് അപേക്ഷിച്ചവര്‍ അഞ്ചു പുറത്തില്‍ കവിയാത്ത ഒരു രചന (കഥ, കവിത (രണ്ടെണ്ണം), ആസ്വാദനം, നിരൂപണം) അഭിരുചി പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമര്‍പിക്കേണ്ടതാണ്.
 ഹാള്‍ടിക്കറ്റുകള്‍ ഇ-മെയില്‍ വഴിയും തപാല്‍ മുഖേനയും അപേക്ഷകര്‍ക്ക് അയച്ചിട്ടുണ്ട്. അപേക്ഷാര്‍ത്ഥികള്‍ 8 മണിക്ക്  പരീക്ഷാകേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്.