ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

മലയാളസര്‍വകലാശാലയിലെ പ്രഥമ ഡി. ലിറ്റ് ബിരുദദാന ചടങ്ങ് ഇന്ന് (03.02 2021)

മലയാളസര്‍വകലാശാലയിലെ പ്രഥമ ഡി. ലിറ്റ് ബിരുദദാന ചടങ്ങ് ഇന്ന് (03.02 2021)

2021 മാര്‍ച്ച് 02

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ പ്രഥമ ഡി.ലിറ്റ്. ബിരുദദാനം ഇന്ന് സർവകലാശാല കാമ്പസിൽ നടക്കും. ഭാഷയിലും സാഹിത്യത്തിലും കലാസാംസ്കാരിക രംഗങ്ങളിലും മഹത്തായ സംഭാവനകള്‍ നല്‍കിയ മഹാകവി ശ്രീ. അക്കിത്തം അച്യുതന്‍ നമ്പൂതിരിപ്പാട്, ഡോ. സ്കറിയ സക്കറിയ, ശ്രീ. സി. രാധാകൃഷ്ണന്‍,ശ്രീ. വി.എം. കുട്ടി എന്നീ നാല് വിശിഷ്ട വ്യക്തികള്‍ക്കാണ് ഡി.ലിറ്റ്പുരസ്കാരങ്ങള്‍ നൽകുന്നത്.

മലയാളസര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ബഹു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  രാവിലെ 11.30ന് ക്ഷണിക്കപ്പെട്ട സദസില്‍ വെച്ച് പുരസ്കാരം നല്‍കും. നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ സി. രാധാകൃഷ്ണന്‍, ഭാഷാപണ്ഡിതനും ഗവേഷകനുമായ പ്രൊഫ. സ്കറിയ സക്കറിയ, മാപ്പിളപ്പാട്ട് കലാകാരനും ഗവേഷകനും എഴുത്തുകാരനുമായ വി.എം. കുട്ടി എന്നിവര്‍ക്കാണ് മലയാളത്തിൻ്റെ മഹാകവിയായ അക്കിത്തത്തിന് പുറമെ ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദം (ഡി. ലിറ്റ്)  സമ്മാനിക്കുന്നത്. അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് മരണാനന്തര ബഹുമതിയായിട്ടാണ് ബിരുദം സമര്‍പ്പിക്കുന്നത്.മലയാളസര്‍വകലാശാലയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, നിര്‍വാഹകസമിതി അംഗം കെ.പി. രാമനുണ്ണി, രജിസ്ട്രാര്‍ ഡോ. ഡി.ഷൈജന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി.എം. റെജിമോന്‍ എന്നിവരും ഡി.ലിറ്റ് ബിരുദത്തിന് അര്‍ഹരായവരും വേദി പങ്കിടും. കോവിഡ് പ്രോട്ടോകോള്‍ മാനദണ്ഡം അനുസരിച്ചാണ് ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. സര്‍വകലാശാല ആസ്ഥാനത്ത്  രാവിലെ 11ന് എത്തുന്ന ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ്ഖാനെ സോപാനം പഞ്ചവാദ്യത്തിന്‍റെ അകമ്പടിയോടെ സ്വീകരിക്കും. 11.15ന് സര്‍വകലാശാല കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന സെനറ്റ് യോഗത്തില്‍ ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദത്തിന് അര്‍ഹരായവരെ കുറിച്ച് വൈസ് ചാന്‍സലര്‍ സംസാരിക്കും.  10 മിനുട്ടിനുള്ളില്‍ സെനറ്റ് യോഗ നടപടികള്‍ പൂര്‍ത്തിയാക്കി ഒനദ്യോഗിക വസ്ത്രം ധരിച്ച ഗവര്‍ണറേയും വിശിഷ്ട വ്യക്തികളെയും ഘോഷയാത്രയായി സമ്മേളനവേദിയില്‍ എത്തിക്കും. രാവിലെ 11.30ന് ആരംഭിക്കുന്ന ബിരുദദാനചടങ്ങ് ഒരുമണിക്കൂറിനകം പൂര്‍ത്തിയാകും. രജിസ്ട്രാര്‍ പൊതുസഭാംഗങ്ങള്‍, നിര്‍വ്വാഹകസമിതി  അംഗങ്ങള്‍, ഫാക്കല്‍റ്റി ഡീനുകള്‍, വൈസ് ചാന്‍സലര്‍ എന്ന ക്രമത്തിലാണ് ബിരുദദാന ചടങ്ങ് നടക്കുന്ന ഹാളിലേക്ക് പ്രവേശിക്കുക. കോണ്‍വെക്കേഷന്‍റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാല ഫോക്‌ലോര്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ ചമയപ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്.

ഡോ.ഷൈജന്‍ ഡി രജിസ്ട്രാര്‍