ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

മലയാളം കമ്പ്യൂട്ടിങ്:  കണ്‍സോര്‍ഷ്യം വേണം  – സെമിനാര്‍

മലയാളം കമ്പ്യൂട്ടിങ്: കണ്‍സോര്‍ഷ്യം വേണം – സെമിനാര്‍

മലയാളം കമ്പ്യൂട്ടിങ്ങിനായി വിവിധസര്‍വകലാശാലകളുടെയും സാങ്കേതിക വിദഗ്ദരുടെയും കണ്‍സോര്‍ഷ്യം രൂപികരിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് മലയാളസര്‍വകലാശാല ഭാഷാശാസ്ത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കാമ്പസില്‍ നടന്ന കമ്പ്യൂട്ടര്‍ ഭാഷാശാസ്ത്രശില്പശാല അഭിപ്രായപ്പെട്ടു. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ബഹുദൂരം മുന്നേറിയെങ്കിലും മലയാളത്തിന് ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. കൃഷിക്കാര്‍ക്കും യാത്രികര്‍ക്കും രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇ-ഗവേണന്‍സ് പോലുള്ള പദ്ധതികള്‍ക്കും പ്രയോജനം ചെയ്യുന്നവിധത്തിലുള്ള സ്പീച്ച് ടെക്‌നോളജി, ആപ്ലിക്കേഷനുകള്‍, ഡാറ്റാസപ്പോര്‍ട്ട് തുടങ്ങിയ സംവിധാനങ്ങള്‍ മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഭാഗമായി യാഥാര്‍ത്ഥ്യമാക്കണമെന്നും ശില്പശാല നിര്‍ദേശിച്ചു. അക്കാദമിക് ഡീന്‍ ഡോ. എം. ശ്രീനാഥന്റെ അദ്ധ്യക്ഷതയില്‍ കാലിക്കറ്റ് സര്‍വകലാശാല കമ്പ്യൂട്ടര്‍സയന്‍സ് വിഭാഗം അധ്യാപകനും കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടറുമായ ഡോ.വി.എല്‍. ലജീഷ് ശില്പശാല ഉദ്ഘാടനം ചെയ്തു. മലയാളസര്‍വകലാശാല ഭാഷാടെക്‌നോളജി കേന്ദ്രം കണ്‍സള്‍ട്ടന്റ് പി.വിവേക്, അസി.പ്രൊഫ. സി. സൈതലവി എന്നിവര്‍ സംസാരിച്ചു.