മതത്തെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. -റാം പുനിയാനി
തിരൂര്‍: ജനങ്ങളുടെ വികാരത്തെ മുന്‍നിര്‍ത്തി വോട്ടുനേടാനുള്ള നീക്കമാണ് സംഭവിക്കുന്നതെന്ന് എഴുത്തുകാരനും സാമൂഹ്യമാധ്യമപ്രവര്‍ത്തകനുമായ റാംപുനിയാനി മലയാളസര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഫറന്‍സില്‍ ‘വിശ്വാസം, മതം, ഭരണഘടന’ എന്ന വിഷയത്തിലെ സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനം സ്‌നേഹമാണ്. മതവികസനത്തെ മുന്‍നിര്‍ത്തിയാണ ചില രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പുകാലത്ത് ബാബറി മസ്ജിദ് വിഷയം ഉയര്‍ത്തികൊണ്ടുവരുന്നതും ശബരിമല വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിനായി വിനിയോഗിക്കുന്നതും സ്വാര്‍ത്ഥപൂരിതമായ രാഷ്ട്രീയപ്രവര്‍ത്തനമാണ്. മനുഷ്യക്ഷേമത്തെപ്പറ്റി ചിന്തിക്കാനും സംസാരിക്കാനും അവര്‍ക്ക് താല്‍പര്യമില്ല. സമത്വത്തിലും സ്വാതന്ത്ര്യത്തിലും സാഹോദര്യത്തിലുമുള്ള ആശയങ്ങളാകണം രാഷ്ട്രീയ നേതാക്കളും പാര്‍ട്ടികളും പ്രചരിപ്പിക്കേണ്ടത് അദ്ദേഹം പറഞ്ഞു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ കലാപമുണ്ടാക്കാനാണ് വിശ്വാസിസമൂഹമെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ കരുതുന്നതെന്ന് സിമ്പോസിയത്തില്‍ സ്വാഗതപ്രസംഗം നടത്തിയ കായംകുളം എം.എസ്.എം. കോളേജ് ചരിത്രവിഭാഗം ഡോ. മനോജ് ടി.ആര്‍. പറഞ്ഞു. പ്രൊഫ. കെ.എന്‍. ഗണേഷ്, കെ.എസ്. ഹക്കിം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു