ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ഭിന്നശേഷിക്കാരുടെ  സംഗമ വേദിയായി വരം’ 17

ഭിന്നശേഷിക്കാരുടെ സംഗമ വേദിയായി വരം’ 17

മലയാളസര്‍വകലാശാലയില്‍ ഒരുക്കിയ വരം’17 കൂട്ടായ്മ ഭിന്നശേഷിക്കാരുടെ സംഗമവേദിയായി. നാനൂറോളംപേര്‍ പങ്കെടുത്ത ക്യാമ്പിന് കാലത്ത് 9 മണിക്ക് കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് ബഷീര്‍ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തതോടെ തുടക്കമായി. അനുഭവപാഠങ്ങളും ചികിത്സാക്രമങ്ങളും വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ചര്‍ച്ചകളും സെമിനാറുകളും സഹൃദയസദസ്സും പ്രദര്‍ശനവും കലാപരിപാടികളുമൊക്കെയായി സംഘടിപ്പിച്ച ക്യാമ്പ് പൊതുജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. കലാശാലയുടെ കാറ്റാടിക്കൂട്ടം പാലിയേറ്റീവ്കെയര്‍ ഫോറം, എന്‍.എസ്.എസ് യൂണിറ്റ്, തിരൂര്‍ ജില്ലാ ആശുപത്രി എന്നിവര്‍ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

സ്നേഹവും കാരുണ്യവും അംഗീകാരവുമാണ് ഭിന്നശേഷിക്കാര്‍ സമ്പത്തിനേക്കാള്‍ വിലമതിക്കുന്നതെന്ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യവെ, വൈസ് ചാന്‍സലര്‍ ഡോ.കെ. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഭിന്നശേഷിക്കാര്‍ തങ്ങളോടൊപ്പം സമന്മാരാണെന്ന ബോധം സമൂഹത്തിന് ഉണ്ടാവണം. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എ.പി ഉണ്ണികൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നഗരസഭാചെയര്‍മാന്‍ എസ്. ഗിരീഷ് , പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍, പ്രൊഫ. ഹബീബ് റഹ്മാന്‍, ഡെന്‍റല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. ശശികുമാര്‍, അഖില്‍ നന്ദന്‍, ടി. ശ്രുതി എന്നിവര്‍ സംസാരിച്ചു.

ആറ് സെഷനുകളായി നടന്ന ചര്‍ച്ചാസമ്മേളനങ്ങളില്‍ സാമൂഹ്യസുരക്ഷാമിഷന്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഡോ. മുഹമ്മദ് നജീബ്, ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ ഡോ. ഇ.കെ കുട്ടി, ഷബ്നപൊന്നാട്, കെ. സത്യശീലന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.