ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് സർക്കാർ പ്രതിജ്ജാബദ്ധം – മന്ത്രി ആർ ബിന്ദു.

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് സർക്കാർ പ്രതിജ്ജാബദ്ധം – മന്ത്രി ആർ ബിന്ദു.

തിരുർ: ഭിന്ന ശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ സാമുഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്നും അവർ പറഞ്ഞു.

തിരുർ തുഞ്ചത്തെഴുഛൻ മലയാള സർവ്വകലാശാലയിൽ 8 മത് സംസ്ഥാന തല ഭിന്നശേഷി സംഗമവും പുരസ്കാര വിതരണവും നടത്തി സംസാരിക്കുകയായി അവർ. 2021 ലെ വരം പുരസ്കാരം അക്ഷര പുത്രി കെ.വി. റാബിയക്ക് മന്ത്രി സമ്മാനിച്ചു. സ്ത്രി ശാക്തികരണ രംഗത്ത് കഴിഞ്ഞ 30 വർഷമായി റാബിയ ചെയ്ത സേവനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ: അനിൽ വള്ളത്തോൾ അദ്ധ്യക്ഷനായി. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ മുഖ്യപ്രഭാഷണം നടത്തി. നിർധനരായ 5 ഭിന്നശേഷിക്കാർക്ക് പവർ വീൽ ചെയർ കൈമാറി.ഭിന്നശേഷി മോട്ടിവേഷൻ ട്രൈനർ ശിഹാബ് പുക്കാട്ടൂർ ക്ലാസെടുത്തു.

33 വർഷത്തെ സേവനത്തിന് ശേഷം സർവ്വിസിൽ നിന്നും വിരമിക്കുന്ന ജില്ലാ സാമുഹ്യ നീതി ഓഫീസർ എ. കൃഷ്ണമൂർത്തിയെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇ അഫ്സൽ, വി.കെ.എം.ഷാഫി, വരം കോഡിനേറ്റർ മുജീബ് താനാളൂർ, സർവ്വകലാശാല എൻ.എസ്.എസ് കോഡിനേറ്റർ ഡോ.ടി.സുന്ദർ രാജ്, സംസഥാന ഭിന്നശേഷി ഉപദേശക സമിതി അംഗം ഗീരിഷ് കീർത്തി മുൻ ജില്ലാ പോലീസ് മേധാവി പി.രാജു , മലപ്പുറം സയറ്റ് ലക്ചറർ എസ്.ബിന്ദു. വിൽചെയർ റൈറ്റ് ഫെഡററേഷൻ ജില്ല സെക്രട്ടറി ബദറുസമാൻ മുർക്കനാട് , വരം ജോ കൺവീനർ ഡോ.എം. റാഷിജ് എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന സഹൃദയസംഗമം ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു.തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.യു. സൈനുദ്ധീൻ അദ്ധ്യക്ഷനായി. മലയാള സർവകലാശാല ഐ.സി.ക്യു .എസി ഡയറക്ടർ ഡോ. രാജീവ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആശുപത്രി പാലിയേറ്റിവ് വിഭാഗം മേധാവി ഡോ.വി.എം അബ്ബാസ്,പിമ്പുറത്ത് ശ്രീനിവാസൻ ,നാസർ കുറ്റൂർ,പി. കോയറഹീന കൊളത്തറസൽമ തിരുർ എന്നിവർ സംസാരിച്ചു.

ദിർഘകാലത്തിന് ശേഷം കുട്ടികളുടെ ഭിന്നശേഷി കലാപരിപാടികൾ സ്റ്റേജിലേക്ക് വീണ്ടും എത്തിച്ചു എന്നതും ഈ പ്രോഗ്രാമിൻ്റെ സവിശേഷതയി.ജില്ലക്കകത്തും പുറത്തുമുള്ള സ്പെഷ്യൽ സ്കൂൾ, ബി ആർ സികളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ കലാപരിപാടികൾ വേദിയിൽ അരങ്ങേറി

വൈകിട്ട് നടന്ന ‘സ്നേഹസംഗീതം’ കലാസന്ധ്യ കേരള ഫോക്‌ലോർ അക്കാദമി അംഗം ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി അധ്യക്ഷത വഹിച്ചു മീഡിയ വൺ ചാനൽ സി.ഇ.ഒ ഇർഷാദുൽ ഇസ്ലാം വിശിഷ്ഠാഥിതിയായി. സിനിമാ പിന്നണി ഗായിക അസ്മ കുട്ടായി. ജെ സി ഐ സോൺ ഓഫീസർ എ.പി. തസ്നിം സർവ്വകലാശാല എൻ.എസ്.എസ് വളണ്ടിയർമാരായ ആർഷ ആർ.സി. നായർ ,കെ എ അബിജിത്ത്  എന്നിവർ സംസാരിച്ചു.

രാവിലെ നടന്ന സാംസ്കാരിക സമ്മേളനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കുറുക്കോളി മൊയ്തിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സർവ്വകലാശാല റജിസ്ട്രാർ ഇൻ ചാർജ് ഡോ. പി.എം. റജിമോൻ വരമൊഴി പുസ്തക പ്രകാശനം നടത്തി. സംസ്ഥാന ആരോഗ്യ വകുപ്പ് ഡയരക്ടർ വി.ആർ. രാജു വിഷിഠാഥിതിയായി.

പത്മശ്രി പുരസ്കാരം നേടിയ വരം കുട്ടായ്മയിലെ ബാലൻ പുതേരിയെ ചടങ്ങിൽ ആദരിച്ചു. കുമാരി നൂർ ജലില ഭിന്നശേഷി ദിന സനേശം നൽകി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി. നസീബ അസീസ്, അംഗം ഫൈസൽ എടശ്ശേരി,ജില്ലാ ആശുപത്രി സുപ്രണ്ട് കെ.ആർ. ബേബി ലക്ഷ്മി. പി.എം ആർ വിഭാഗം മേധാവി ഡോ. പി.ജാവേദ് അനീസ്, സർവ്വകലാശാല എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർ കെ.ബാബുരാജ് എന്നിവർ സംസാരിച്ചു