ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ഭിന്നഭാഷാശേഷി: ത്രിദിന ദേശീയ സെമിനാര്‍ ഒക്‌ടോ. 4 മുതല്‍

ഭിന്നഭാഷാശേഷി: ത്രിദിന ദേശീയ സെമിനാര്‍ ഒക്‌ടോ. 4 മുതല്‍

ഭിന്നഭാഷാശേഷിയുള്ളവരെ കണ്ടെത്താനും ഭാഷാശാസ്ത്രപരമായ പരിഹാരം നിര്‍ദ്ദേശിക്കാനും ഉദ്ദേശിച്ചുകൊണ്ട് മലയാളസര്‍വകലാശാല ഭാഷാശാസ്ത്രവിഭാഗം മൂന്ന് ദിവസത്തെ ദേശീയ സെമിനാര്‍ സംഘടിപ്പി ക്കുന്നു. ഒക്‌ടോബര്‍ 4, 5, 6 തിയതികളില്‍ നടക്കുന്ന ‘ഭിന്നഭാഷാ ശേഷി:’പ്രശ്‌നവും പരിഹാരവും’ എന്ന സെമിനാറിന്റെ ഭാഗമായി കുഞ്ഞുങ്ങളിലെ ഭാഷാ വികാസം, പഠനവൈകല്യങ്ങള്‍, സ്ത്രീകളുടെ ജീവിതശൈലി, നിയമപരിരക്ഷ, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പുറമെ സമാപന ദിവസം പഠനവൈകല്യ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിക്കും. കേരളത്തില്‍ ഭിന്നഭാഷാശേഷിയുള്ള കുഞ്ഞുങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഭിന്നഭാഷാ ശേഷിയുള്ളവര്‍, രക്ഷിതാക്കള്‍, അംഗന്‍വാടി അടക്കം വിവിധ സാമൂഹ്യക്ഷേമ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രതിനിധികളായി പങ്കെടുക്കും.

ഒക്‌ടോബര്‍ 4ന് കാലത്ത് 10 മണിക്ക് ഐക്കോണ്‍സ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേറ്റീവ് സയന്‍സസ്) ഡയറക്ടര്‍ ഡോ. പി. എ സുരേഷ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ (ശാന്തി സ്‌പെഷ്യല്‍ സ്‌കൂള്‍) മുഖ്യാതിഥിയായിരിക്കും. ഭാഷാശാസ്ത്രവിഭാഗം മേധാവി ഡോ. എം. ശ്രീനാഥന്‍, അസി. പ്രൊഫസര്‍ ഡോ. സ്മിത.കെ.നായര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ഡോ. പി.എ സുരേഷ്, ഡോ. പി.കെ റഹീമുദ്ദീന്‍, ഡോ. ബിനു, പി. മുഹമ്മദ് കുട്ടി, രജനി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഒക്‌ടോബര്‍ അഞ്ചിന് ചൈല്‍ഡ് ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.പി സലീം, സ്പീച്ച് പാത്തോളജിസ്റ്റ് വൃന്ദ, വിശ്വനാഥന്‍, ഡോ. മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ക്ലാസ്സെടുക്കും. സമാപന ദിവസം കാലത്ത് 10 മണിക്ക് നടക്കുന്ന പഠനവൈകല്യനിര്‍ണ്ണയ ക്യാമ്പില്‍ ഡോ. മേരിക്കുട്ടി, ഡോ. എം. ശ്രീദേവി, ഐക്കോണ്‍സ് സ്പീച്ച് പാത്തോളജി വിഭാഗം മേധാവി നിഷ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. മീന മേനോന്‍ എന്നിവര്‍ സന്നിഹിതരാവും.