ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഭാഷാ പരിശീലനത്തിനും വിവർത്തനത്തിനുമുള്ള ശൈഖ് സൈനുദ്ധീൻ മഖ്ദൂം സ്മാരക കെ.എൽ.എൻ. ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു.

ഭാഷാ പരിശീലനത്തിനും വിവർത്തനത്തിനുമുള്ള ശൈഖ് സൈനുദ്ധീൻ മഖ്ദൂം സ്മാരക കെ.എൽ.എൻ. ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു.

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ 2025ൽ ആരംഭിക്കുന്ന എട്ട് മികവു കേന്ദ്രങ്ങളിൽ ഒന്നാണ് കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് കേന്ദ്രം. ഇതിൻറെ മുഖ്യ കേന്ദ്രത്തിന്റെ പ്രഖ്യാപനം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നേരത്തെ നിർവഹിച്ചിരുന്നു. ഭാഷാ പരിശീലനത്തിനും വിവർത്തനത്തിനുമുള്ള ശൈഖ് സൈനുദ്ധീൻ മഖ്ദൂം സ്മാരക കെ.എൽ.എൻ. ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം 2025 മാർച്ച് 13ന് ബഹുമാനപ്പെട്ട കേരള ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി നിർവഹിച്ചു . പഠനാവശ്യങ്ങൾക്കും തൊഴിൽ ആവശ്യങ്ങൾക്കുമായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന മലയാളികൾക്ക് ഈ ഉപകേന്ദ്രത്തിലൂടെ കുറഞ്ഞ ചെലവിൽ വിദേശ ഭാഷാപരിശീലനം സാധ്യമാക്കുകയാണ് പ്രാരംഭഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ജർമൻ ഭാഷയിൽ A1 കോഴ്സും കമ്മ്യൂണിക്കേറ്റീവ് അറബിക്കിൽ സർട്ടിഫിക്കറ്റ് കോഴ്സും ആണ് ഉടൻ ആരംഭിക്കുന്നത്. തുടർന്ന് സ്പാനിഷ്, ഫ്രഞ്ച്, ചൈനീസ് ഭാഷകളും പരിശീലിപ്പിക്കും. രജിസ്ട്രാർ ഡോ.കെ.എം. ഭരതൻ സ്വാഗതം ആശംസിച്ച ചടങ്ങിന് വൈസ് ചാൻസലർ ഡോ.എൽ.സുഷമ ആമുഖഭാഷണം നടത്തി . പൊന്നാനി എംഎൽഎ ശ്രീ.പി.നന്ദകുമാർ ആദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭ ചെയർമാൻ ശ്രീ.ശിവദാസ് ആറ്റുപുറം, പൊന്നാനി ഐ.സി.എസ്.ആർ കോ- ഓർഡിനേറ്റർ പ്രൊഫ.ഇമ്പിച്ചിക്കോയ. കെ , എന്നിവർ ആശംസകൾ അറിയിച്ചു. അഡ്വ.എം.കെ.സക്കീർ, അഡ്വ.പി.കെ.ഖലിമുദ്ധീൻ, മുത്തുക്കോയ തങ്ങൾ ,അജിത് കൊളാടി, വി.സൈത് മുഹമ്മദ് തങ്ങൾ ,ഹാജി കാസിം കോയ , സി.വി.മുഹമ്മദ് സാലിഹ്, അഡ്വ. ജിസൺ പി. ജോസ് എന്നിവർ സന്നിഹിതരായിരുന്നു.ചടങ്ങിന് കെ.എൽ.എൻ കോ ഓർഡ്നേറ്റർ ഡോ.ജി സജിന നന്ദി അറിയിച്ചു