ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ഭാഷാശാസ്ത്രം: പ്രയുക്തമേഖലകൾ ദേശീയസെമിനാറിന് തുടക്കം

ഭാഷാശാസ്ത്രം: പ്രയുക്തമേഖലകൾ ദേശീയസെമിനാറിന് തുടക്കം

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ ഭാഷാശാസ്ത്രസ്കൂളിന്റെ ആഭിമുഖ്യത്തിൽ 2022 സെപ്റ്റംബർ 14 മുതൽ 16 വരെ ഭാഷാശാസ്ത്രം: പ്രയുക്തമേഖലകൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയസെമിനാറിന് തുടക്കമായി.   ഭാഷാശാസ്ത്രഗവേഷണരംഗത്തെ നൂതനപ്രവണതകൾ ചർച്ചചെയ്യുന്നതിനും പ്രയുക്തഭാഷാശാസ്ത്രമേഖലയിലെ മലയാളത്തിന്റെ സ്ഥിതിയും സാധ്യതയും വിലയിരുത്തുന്നതിനും അവസരമൊരുക്കുന്ന  സെമിനാർ വൈസ് ചാൻസലർ പ്രൊ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു.  ഇന്റർനാഷണൽ സ്കൂൾ ഓഫ് ദ്രവീഡിയൻ ലിംഗ്വിസ്റ്റിക്സിന്റെ ഡയറക്ടർ പ്രൊ. ജി.കെ. പണിക്കർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡോ. ശ്രീനാഥൻ, ഡോ. സ്മിത കെ. നായർ, ഡോ. സെയ്തലവി, സായൂജ് എന്നിവർ സംസാരിച്ചു. സെമിനാറിൽ  ഇന്ത്യയിലെ വിവിധ സർവകലാശാലകളിലെ അമ്പതോളം ഗവേഷകരുടെ പ്രബന്ധാവതരണങ്ങൾക്ക് പുറമെ പ്രയുക്തഭാഷാശാസ്ത്രത്തിലെ പത്തോളം മേഖലകൾ കേന്ദ്രീകരിച്ച് വിദഗ്ധരുടെ പ്രത്യേകപ്രഭാഷണങ്ങളുമുണ്ടായിരിക്കും. തിരൂർ വാക്കാടുള്ള മലയാളം സർവകലാശാലയുടെ അക്ഷരം കാമ്പസ്സിലാണ്   ദേശീയ സെമിനാർ നടക്കുന്നത്.