ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

 ബിരുദദാനസമ്മേളനം ജനുവരി 30ന്  

 ബിരുദദാനസമ്മേളനം ജനുവരി 30ന്  

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല മൂന്നാമത് ബിരുദദാനം 2018 ജനുവരി 30ന് രാവിലെ 11.30ന് സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ നടക്കും. ചടങ്ങില്‍ ഉന്നവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ മുഖ്യാതിഥിയായിരിക്കും. 2015-17 വര്‍ഷം കലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും എം.ഫില്‍ പഠനം പൂര്‍ത്തീകരിച്ച  വിദ്യാര്‍ത്ഥികള്‍ക്കുമാണ് സര്‍ട്ടിവിക്കറ്റ് വിതരണം നടത്തുന്നത്. വൈസ്ചാന്‍സലര്‍ ഡോ. ഉഷ ടൈറ്റസിന്‍റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ എം.എല്‍.എ ശ്രീ മമ്മൂട്ടി, എം.പി. ഇ.ടി. മുഹമ്മദ് ബഷീര്‍, പരീക്ഷാകണ്‍ട്രോളര്‍ ഡോ.എം. ശ്രീനാഥന്‍, രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന്‍, വിദ്യാര്‍ത്ഥി ക്ഷേമഡീന്‍ ഡോ. ടി. അനിതകുമാരി,  വിദ്യാര്‍ത്ഥിയൂണിയന്‍ ചെയര്‍മാന്‍ ശ്രീ കെ. പ്രണവ് എന്നിവര്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം 11നു മുമ്പായി സര്‍വകലാശാലയില്‍ എത്തിച്ചേരേണ്ടതാണ് എന്ന്  രജിസ്ട്രാര്‍ അറിയിച്ചു.   കലാശാലയിലെ പത്ത് കോഴ്സുകളിലെ ബിരുദാന്തരബിരുദമാണ് ചടങ്ങില്‍ സമ്മാനിക്കുക.ഭാഷാശാസ്ത്രം,സാഹിത്യപഠനം,സാഹിത്യരചന, സംസ്കാരപൈതൃകപഠനം, ചരിത്രം, മാധ്യമപഠനം, ചലച്ചിത്രപഠനം, പരിസ്ഥിതിപഠനം, തദ്ദേശപഠനം, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ നിന്നായി 168 വിദ്യാര്‍ത്ഥികള്‍ക്ക്  ബിരുദം നല്‍കും.