ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ഫോക്‌ലോറിൻ്റെ പ്രത്യയ ശാസ്ത്രങ്ങൾ ഒരിക്കലും ചരമം പ്രാപിക്കില്ല: ഡോ: രാഘവൻ പയ്യനാട്

ഫോക്‌ലോറിൻ്റെ പ്രത്യയ ശാസ്ത്രങ്ങൾ ഒരിക്കലും ചരമം പ്രാപിക്കില്ല: ഡോ: രാഘവൻ പയ്യനാട്

തിരൂർ: കാലമെത്ര കഴിഞ്ഞാലും ഫോക്‌ലോർ ഉയർത്തിയ പ്രത്യയ ശാസ്ത്രത്തിന് മരണമില്ലെന്ന് രാഘവൻ പയ്യനാട് പറഞ്ഞു.ഫോക്‌ലോർ പഠന ശാഖയുടെ പ്രാധാന്യം ആഗോളവൽക്കരണ കാലത്ത് കുറഞ്ഞാലും അത് ഉയർത്തിയ ആശയങ്ങൾ വ്യത്യസ്ത രീതിയിൽ ഇവിടെ നിലനിൽക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോക ഫോക്‌ലോർ ദിനത്തോടനുബന്ധിച്ചു മലയാള സർവ്വകലാശാല സംസ്കാര പൈതൃക പഠനസ്കൂളിൻ്റെയും കേരള ഫോക്‌ലോർ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ദേശീയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രമുഖ ഫോക്‌ലോർ പണ്ഡിതനായ രാഘവൻ പയ്യനാട്. മലയാളം സർവ്വകലാശാല രജിസ്ട്രാർ ഡോ: കെ.എം.ഭരതൻ അധ്യക്ഷനായിരുന്നു. മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ: എൽ.സുഷമ സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ: രാഘവൻ പയ്യനാടിന്റെ പരിഷ്കരിച്ച പുസ്തക പതിപ്പിൻ്റെ പ്രകാശനവും നടന്നു. ഡോ: ജി. സജിന, ഡോ: കെ.വി ശശി, കെ.പി കൃഷ്ണ, ആശിഷ് സുകു, ഡോ: കെ വി സജിത കുമാരി എന്നിവർ സംസാരിച്ചു.ഡോ: ജമീൽ അഹമ്മദ്, ഡോ: ജസ്റ്റിൻ സിറിൽ സെൽവരാജ്, ഡോ: വിദ്യാലക്ഷ്മി എടവലത്ത് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രബന്ധങ്ങൾ അവതരിപ്പിച്ചു,നാളെ വൈകുന്നേരത്തോടെ സെമിനാർ സമാപിക്കും.