തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സോഷ്യോളജി വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രഭാഷണപരമ്പരയുടെ ഭാഗമായി ഇന്ന് (06.12.18) ഉച്ചയ്ക്ക് 2മുതല്‍ ‘മതേതരത്വ സങ്കല്‍പവും സാമൂഹ്യനീതിയും’എന്ന വിഷയത്തില്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫസര്‍ ഡോ. ഹാരിഷ് വകാഡെയും ‘സാമൂഹ്യ നീതിയുടെ മലയാളഭാവന: ആദ്യകാലസാഹിതീയ പൊതുമണ്ഡലം നല്‍കുന്ന സൂചനകള്‍’എന്ന വിഷയത്തില്‍ സര്‍വകലാശാല എഴുത്തച്ഛന്‍ പഠനകേന്ദ്രം ഡയറക്ടര്‍ ഡോ.കെ.എം.അനിലും പ്രഭാഷണം നടത്തും.