ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പ്രഭാഷണം നടത്തി.

പ്രഭാഷണം നടത്തി.

2020 ~~നവംബര്‍ 10

തിരൂര്‍: ചലച്ചിത്രപ്രവര്‍ത്തകയും രാജ്യന്തരതലത്തില്‍ അറിയപ്പെടുന്ന ഫിലിം എഡിറ്ററും ഐ.എഫ്.എഫ്.കെ യുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറും ആയ ബീനാ പോള്‍  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചലച്ചിത്രപഠന വിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പൊതുപ്രഭാഷണ പരമ്പരയുടെ ഭാഗമായാണ് പ്രഭാഷണം നടത്തിയത്. ചലച്ചിത്ര ഭാഷയുടെ പ്രാധാന്യം, മറ്റ് കലകളില്‍ നിന്ന് ചലച്ചിത്രം ആഖ്യാനപരമായി എങ്ങനെ വിത്യാസപ്പെട്ടിരിക്കുന്നു എന്നും ചലച്ചിത്ര മേഖലയിലെ എഡിറ്റിങ്ങിന്‍റെ സാധ്യതകളെ കുറിച്ചും അതിന്‍റെ സാങ്കേതികവശങ്ങളെക്കുറിച്ചുമെല്ലാം അവര്‍ സംസാരിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഗൂഗിള്‍ മീറ്റ് വഴിയാണ്  വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ പങ്കെടുത്തത്. ചലച്ചിത്രപഠനവിഭാഗം വകുപ്പദ്ധ്യക്ഷ ഡോ.വിദ്യ ആര്‍, ഡോ. സുധീര്‍ എസ്.സലാം എന്നിവര്‍  ക്ലാസിന് നേതൃത്വം നല്‍കി.