ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പ്രബന്ധാവതരണങ്ങള്‍ക്ക് തുടക്കമായി

പ്രബന്ധാവതരണങ്ങള്‍ക്ക് തുടക്കമായി

തിരൂര്‍: മലയാളസര്‍വകലാശാലയില്‍ നടക്കുന്ന ‘ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിഭിന്ന ധാരകള്‍’ ത്രിദിന ദേശീയസെമിനാറിന്‍റെ ഭാഗമായി നടക്കുന്ന പ്രബന്ധാവതരണ സെഷനുകള്‍ക്ക് തുടക്കമായി.  ‘ഇന്ത്യന്‍ നവോത്ഥാനം- ചരിത്രപശ്ചാത്തലം’ എന്ന സെഷനില്‍ പ്രൊഫ.എം.എം.നാരായണന്‍ ‘സങ്കല്‍പങ്ങളും വ്യവഹാരങ്ങളും’ എന്ന വിഷയത്തില്‍ സംസാരിച്ചു.  ആധുനികതയെ പരോക്ഷമായി സ്വീകരിച്ചിരുന്ന പല നവോത്ഥാന നായകന്‍മാരും കൊളോണിയലിസത്തെ സാധൂകരിക്കുകയാണ് ചെയ്തിരുന്നതെന്നും അധിനിവേശത്തിന്‍റെ ഉല്പത്തിയാണ് ഇന്ത്യന്‍ നവോത്ഥാനം എന്ന വാദത്തെ ഉള്‍ക്കൊള്ളുന്നവരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമെന്നും പ്രഭാഷണം നടത്തിക്കൊണ്ട് പ്രൊഫ. എം.എം.നാരായണന്‍ പറഞ്ഞു. ഡോ. ഖദീജാമുംതാസിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സെഷനില്‍ ‘യുക്തിയും വിശ്വാസവും: ചില നവോത്ഥാന ചിന്താസംഘര്‍ഷങ്ങള്‍’ എന്ന വിഷയത്തില്‍ പ്രൊഫ.ടി.വി. മധു പ്രബന്ധം അവതരിപ്പിച്ചു.  ഡോ.പി.സതീഷ് നന്ദി പറഞ്ഞു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ കേരളഫോക്ക്ലോര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ യുവജന ചവിട്ടുനാടകകലാസമിതി  ‘കാള്‍സ്മാന്‍’ ചവിട്ടുനാടകവും അവതരിപ്പിച്ചു. തുടന്നുള്ള ദിവസങ്ങളില്‍ സുരേഷ് കാളിയത്ത് അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, സോപാനം സ്കൂള്‍ ഓഫ് പഞ്ചവാദ്യം അവതരിപ്പിക്കുന്ന ഡ്രംസര്‍ക്കിള്‍, കെ.കെ. രാമചന്ദ്രന്‍ പുലവര്‍ അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത് എന്നിവയും അരങ്ങേറും. ഇന്ന്(23.02.19) പ്രൊഫ.ബി. രാജീവന്‍, സണ്ണികപിക്കാട്, ഡോ.ടി.കെ ആനന്ദി, ഇന്ദു അഗ്നിഹോത്രി, അഷ്റഫ് കടയ്ക്കല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.