ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പെണ്‍മ’17 ചലച്ചിത്രോത്സവം നവം. 16 മുതല്‍

പെണ്‍മ’17 ചലച്ചിത്രോത്സവം നവം. 16 മുതല്‍

വനിതാചലച്ചിത്ര സംവിധായകരുടെ പത്ത് ചിത്രങ്ങളുമായി മലയാളസര്‍വകലാശാലയില്‍ പെണ്‍മ -17 ചലച്ചിത്രോത്സവം നവംബര്‍ 16 ന് ആരംഭിക്കും. 16 ന് 1.30 മണിക്ക് വൈസ്ചാന്‍സലര്‍ ഡോ. ഉഷ ടൈറ്റസ് ഐ.എ.എസ് ഉദ്ഘാടനം നിര്‍വഹിക്കും. പുതുമുഖ സവിധായികമാരായ ഫൗസിയ ഫാത്തിമ, നയന സൂര്യന്‍ എന്നിവര്‍ അതിഥികളായി പങ്കെടുക്കും. ഇവരുടെ ‘നദിയുടെ മൂന്നാംകര’, ‘പക്ഷികളുടെ മണം’എന്നീ ചിത്രങ്ങള്‍ ഉദ്ഘാടനത്തെ തുടര്‍ന്ന് പ്രദര്‍ശിപ്പിക്കും. വിദ്യാര്‍ത്ഥികളുമായുള്ള അഭിമുഖവും ‘വാഗബോണ്ട്(ആഗനസ് വാര്‍ദാ) എന്ന ഫ്രഞ്ച് ചിത്രത്തിന്‍റെ പ്രദര്‍ശനവും തുടര്‍ന്ന് നടക്കും. 17,18 തിയതികളില്‍ സമീറ മക്മല്‍ ബഫിന്‍റെ ‘അറ്റ് ഫൈവ് ഇന്‍ ദി ആഫ്റ്റര്‍നൂണ്‍’, അലംകൃത ശ്രീവാസ്തവയുടെ ‘ലിപ്സ്റ്റിക് അണ്‍ഡര്‍ മൈ ബുര്‍ക്ക’, കാതറീന്‍ ബ്രെയ്ലാറ്റിന്‍റെ ‘ബ്രീഫ് ക്രോസിംഗ്, രേവതിയുടെ ‘മിത്ര് മൈ ഫ്രണ്ട്’ ദീപാമേത്തയുടെ ‘ മിഡ് നൈറ്റ്സ് ചില്‍ഡ്രന്‍’ തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രപഠനവിഭാഗം മേധാവി പ്രൊഫ. മധു ഇറവങ്കരയാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.