ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പുനര്‍ ക്വട്ടേഷന്‍ ക്ഷണിക്കുന്നു

പുനര്‍ ക്വട്ടേഷന്‍ ക്ഷണിക്കുന്നു

2020 ഡിസംബര്‍ 03

തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വകലാശാലാ അക്ഷരം കാമ്പസില്‍ വീണതും ഉണങ്ങിയതുമായ അക്വേഷ്യ, കാറ്റാടി എന്നീ മരങ്ങള്‍ സര്‍വകലാശാലാ കാമ്പസിലെ വിവിധ ഇടങ്ങളിലായി കൂട്ടിയിട്ടത് ലേലം ചെയ്ത് വാങ്ങുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും പുനര്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചിരുന്നു. ക്വട്ടേഷനുകള്‍ 2020 ഡിസംബര്‍ 15ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി സര്‍വകലാശാല ഓഫീസില്‍ ലഭിച്ചിരിക്കണം. “മരങ്ങള്‍ ലേലം ചെയ്ത് വാങ്ങുന്നതിനുള്ള ക്വട്ടേഷന്‍” എന്ന് കവറിന്‍റെ പുറത്ത് രേഖപ്പെടുത്തിയിരിക്കണം.ലേലത്തില്‍ പങ്കെടുക്കുന്നതിന് നിരതദ്രവ്യമായി മൊത്തം ബില്‍ തുകയുടെ 2.5% വരുന്ന തുക മലയാളസര്‍വകലാശാലയുടെ പേരിലെടുത്ത, തിരൂര്‍ സ്റ്റേറ്റ് ബാങ്കില്‍ മാറാവുന്ന, ഡിമാന്‍റ് ഡ്രാഫ്റ്റും ക്വട്ടേഷനോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ആദ്യ ക്വട്ടേഷനില്‍ പങ്കെടുത്ത് തുക അടച്ചവര്‍ അടച്ച തുകയുടെ രശീതും ബാക്കി തുകയും അടച്ചു ക്വട്ടേഷനില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ, 0494-2631230 എന്ന നമ്പറിലോ www.malayalamuniversity.edu.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെട്ടാല്‍ ലഭിക്കുന്നതാണ്.