ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

പഴമയുടെ വര്‍ത്തമാനത്തെ തിരയുന്നത് ഭാവിയിലേക്കുള്ള വഴിയൊരുക്കലാണ് -ഡോ. കെ.എം. ഭരതന്‍.

പഴമയുടെ വര്‍ത്തമാനത്തെ തിരയുന്നത് ഭാവിയിലേക്കുള്ള വഴിയൊരുക്കലാണ് -ഡോ. കെ.എം. ഭരതന്‍.

തിരൂര്‍: പഴമയുടെ വര്‍ത്തമാനത്തെ തിരയുന്നത് ഭാവിയിലേക്കുള്ള വഴിയൊരുക്കലാണെന്ന് ഡോ. കെ.എം. ഭരതന്‍.  ആറാമത് കേരള ചരിത്ര കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുസമ്മതിയുള്ള സാംസ്‌കാരികപൈതൃകം നിര്‍മിച്ചെടുക്കാന്‍ വൈരുദ്ധ്യങ്ങളെ ഏറെ മായ്ച്ചുകളഞ്ഞിട്ടുണ്ട്.  ഇത്തരത്തില്‍ നാം മറന്നുകളഞ്ഞതാണ് കീഴാളപൈതൃകം.  അദ്ദേഹം പറഞ്ഞു.
കേരളസംസ്‌കാരം: കീഴാളപൈതൃക വായന എന്ന തലക്കെട്ടോടെ നടന്ന പരിപാടിയില്‍ ഡോ. മനോജ് ടി.ആര്‍. സ്വാഗതം പറഞ്ഞു.  മലയാളസര്‍വകലാശാല ചരിത്രവിഭാഗം വിസിറ്റിങ് പ്രൊഫസര്‍ ഡോ. വിജയലക്ഷ്മി ആധ്യക്ഷ്യം വഹിച്ചു.  ഡോ. സ്വപ്നറാണി നന്ദി അറിയിച്ചു.