ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

പരിസ്ഥിതി പരിപാലന പരിശീലന  പരിപാടിയ്ക്ക് തുടക്കമായി

പരിസ്ഥിതി പരിപാലന പരിശീലന പരിപാടിയ്ക്ക് തുടക്കമായി

തിരൂര്‍: മനുഷ്യന്‍റെ സ്വാര്‍ത്ഥതയുടെയും അത്യാര്‍ത്തിയുടെയും ഫലമായി എല്ലാറ്റിനെയും അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന സ്വഭാവമാണ് പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും നശിപ്പിക്കുന്നതെന്ന് മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല    പരിസ്ഥിതിപഠനവിഭാഗവും കേരള സംസ്ഥാന ശാസ്ത്ര- സാങ്കേതിക   പരിസ്ഥിതി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ‘നഗര ജൈവവൈവിധ്യ നിര്‍ണയവും സംരക്ഷണവും’എന്ന പരിസ്ഥിതി പരിശീലനപരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും കുറിച്ച് പരിചിന്തനം നടത്തി പുതിയകര്‍മപദ്ധതികള്‍ വിഭാവനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. ജെയ്നിവര്‍ഗീസിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഡോ. ആര്‍. ധന്യ സ്വാഗതവും ഷീബ വി.എ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന പരിശീലനപരിപാടിയില്‍ ‘നഗരപരിസ്ഥിതിയും അധിനിവേശ ജീവജാതികളും’ എന്ന വിഷയത്തില്‍ സാലിം അലി സെന്‍റര്‍ ഫോര്‍ ഓര്‍ണിത്തോളജി & നാച്ചുറല്‍ ഹിസ്റ്ററിയിലെ ശാസ്ത്രജ്ഞന്‍ ഡോ.പി.വി. കരുണാകരന്‍ സംസാരിച്ചു.  ഉച്ചയ്ക്ക് ശേഷം ‘നഗര ആവാസവ്യവസ്ഥയിലെ സൂക്ഷ്മജീവികളുടെ വൈവിധ്യം’ എന്ന വിഷയത്തില്‍ കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഡോ. എ.എ. മുഹമ്മദ് ഹത്താ ക്ലാസ്സെടുത്തു. ഡോ. ജെയ്നിവര്‍ഗീസിന്‍റെ നേതൃത്വത്തില്‍ ഫീല്‍ഡ് വിസിറ്റിങ്ങും നടന്നു. നാലുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി ഡിസംബര്‍ 6 വ്യാഴാഴ്ച സമാപിക്കും.