ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

നിരന്തരം വക്രീകരിക്കപ്പെടുന്ന  ചരിത്രവായനകള്‍ക്ക് തിരുത്തല്‍ ആവശ്യം :ഡോ.ഹര്‍ബന്‍സ് മുഖിയ

നിരന്തരം വക്രീകരിക്കപ്പെടുന്ന ചരിത്രവായനകള്‍ക്ക് തിരുത്തല്‍ ആവശ്യം :ഡോ.ഹര്‍ബന്‍സ് മുഖിയ

വര്‍ത്തമാന ഇന്ത്യയില്‍ നിലനില്‍ക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യം ചരിത്രകാരന്മാരുടെ പ്രത്യേക ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ടെന്നും നിരന്തരം വക്രീകരിക്കപ്പെടുന്ന ചരിത്രവായനകള്‍ക്ക് തിരുത്തല്‍ ആവശ്യമാണെന്നും മധ്യകാല ഇന്ത്യയെ സംബന്ധിച്ച് പൊതുവില്‍ പ്രചരിപ്പിക്കപ്പെടുന്ന ചരിത്രത്തിന് വസ്തുതകളുടെ പിന്‍ബലം തീരെയില്ലെന്നും ഡോ.ഹര്‍ബന്‍സ് മുഖിയ.കൂടാതെ ചരിത്രത്തിന് ഒരു ആഖ്യാനമേ ഉണ്ടാവുകയുള്ളൂ, അത് യഥാര്‍ത്ഥമായിരിക്കണമെന്നും, അതിന് അടിസ്ഥാനമുണ്ടായിരിക്കണം, വസ്തുതകള്‍മാത്രമായിരിക്കണം. കരുതികൂട്ടി വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായേക്കാം, അതില്‍ രചനനടത്തുന്ന വ്യക്തികളുടെ കാഴ്ചപ്പാടുകള്‍ പ്രകടമായേക്കാം അതൊന്നും തന്നെ ചരിത്രമല്ല . ഗ്രന്ഥകാരന്‍റെ കാഴ്ചപ്പാടുകള്‍ മാത്രമാണ്. അന്താരാഷ്ട്ര കേരളചരിത്രകോണ്‍ഫറന്‍സില്‍ ‘കൃത്യതയില്‍ നിന്ന് സന്ദിഗ്ദ്ധതയിലേക്ക് : ചരിത്രത്തിന്‍റെ ദീര്‍ഘസഞ്ചാരപഥങ്ങള്‍’എന്ന് വിഷയത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ഒരു ബഹുസ്വരതാസമൂഹമായി നിലനില്‍ക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ചരിത്രവിദ്യാര്‍ത്ഥികളും ഗവേഷകരും കൂടുതല്‍ സമയം ചെലവഴിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു.