ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

നാടകശില്പശാല

നാടകശില്പശാല

Performance in everyday life. Body space and design. (നാടകശില്പശാല ) 2024 നവംബർ 14,തിരൂർ, വാഗൻ ട്രാജഡി മെമോറിയൽ ടൌൺ ഹാൾ )

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയും ആക്ട് തിരൂരും സംയുക്തമായി ചേർന്ന് 2024 നവംബർ 14 തിരൂർ വാഗൺ ട്രാജഡി മെമ്മോറിയൽ ടൗൺഹാളിൽ. “Performance in everyday life-Body space and design” എന്ന വിഷയത്തിൽ ഏകദിന നാടക ശില്പശാല നടത്തി . ശില്പശാല ഡെപ്യൂട്ടി കളക്ടർ ഉദ്ഘാടനം ചെയ്തു. തിയേറ്റർ പ്രാക്ടീഷണർ,നടൻ എന്നീ നിലകളിൽ അന്താരാഷ്ട്രതലത്തിൽ അംഗീകാരങ്ങൾ ലഭിച്ച ദേവേന്ദ്രനാഥ ശങ്കരനാരായണൻ(University of warwick, UK,University of Amsterdam., University of helsingy tampere, Finland. )ശില്പശാല നയിച്ചു

നിരവധി സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുപ്പതോളം വിദ്യാർഥികൾക്കൊപ്പം മലയാള സർവകലാശാലയിലെ ആർട്ട് ഫോറത്തിലെ തിരഞ്ഞെടുത്ത പത്ത് അംഗങ്ങളും ശിൽപ്പശാലയിൽ പങ്കെടുത്തു നാടകം, അവതരണം എന്നിവ ദൈനംദിന ജീവിതത്തിലെ ഭാഗമാകുന്നത്എങ്ങനെയെന്നും ഏറ്റവും പുതിയ രീതിശാസ്ത്രങ്ങൾക്കനുസരിച്ച് എങ്ങനെ ഒരു അവതരണം രൂപപ്പെടുത്താം എന്നും,ശരീരം ശബ്ദം, സ്ഥലം,ഇടം,രൂപമാതൃക എന്നീ സങ്കല്പങ്ങളെ വിശദമായി സമീപിക്കേണ്ടത് എങ്ങനെ എന്നും മനസിലാക്കുന്ന വിധത്തിലാണ് ശില്പശാല മുന്നോട്ടുപോയത് ഒരു ദിവസം നീണ്ടു നിന്ന ശിൽപ്പശാലയിൽ സർവകലാശാല പ്രതിനിധി/ പ്രോഗ്രാം കോഡിനേറ്റർ ഡോക്ടർ രോഷ്നി സ്വപ്ന, ആക്ട് തിരൂർ സംഘാടകരായ മനോജ്, കേശവൻ എന്നിവർ സംസാരിച്ചു.