ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

നങ്ങ്യാര്‍കൂത്ത് പ്രഭാഷണവും സോദാഹരണാവതരണവും നടത്തി

നങ്ങ്യാര്‍കൂത്ത് പ്രഭാഷണവും സോദാഹരണാവതരണവും നടത്തി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയും തിരുവനന്തപുരം എസ്.എന്‍. കൂടിയാട്ടം കേന്ദ്രവും കൂടിച്ചേര്‍ന്ന് നങ്ങ്യാര്‍കൂത്ത് പ്രഭാഷണ, സോദാഹരണ അവതരണവും നടത്തി. ഡോ.പി. വേണുഗോപാലനാണ് പരമ്പരപ്രഭാഷണം നടത്തിയത്. ഏറ്റുമാനൂര്‍കണ്ണന് ആമുഖപ്രഭാഷണം നടത്തി. കലാമണ്ഡലം രതീഷ്ഭാസ്, കലാമണ്ഡലം വിനീഷ്, കലാമണ്ഡലം നിത എന്നിവരുടെ താളത്തിന്  കലാമണ്ഡലം സിന്ധു നങ്ങ്യാര്‍കൂത്ത് അവതരണം നടത്തി. ക്ലാസ്സിക്കല്‍ കലകളെ ശുദ്ധവും യഥാതഥവുമായി നിലനിര്‍ത്തുക എന്നത് ദുസ്സഹമാണെന്ന് അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ഡോ.അനില്‍വള്ളത്തോള്‍ പറഞ്ഞുചടങ്ങില്  ഡോ.ടി അനിതകുമാരി, ഡോ. . രാധാകൃഷ്ണന്‍എന്നിവര്‍ സംസാരിച്ചു.