ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

നങ്ങ്യാര്‍കൂത്ത് പ്രഭാഷണവും സോദാഹരണാവതരണവും

നങ്ങ്യാര്‍കൂത്ത് പ്രഭാഷണവും സോദാഹരണാവതരണവും

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയും തിരുവനന്തപുരം എസ്.എന്‍.എ കൂടിയാട്ടംകേന്ദ്രവും കൂടിച്ചേര്‍ന്ന് നങ്ങ്യാര്‍കൂത്ത് പ്രഭാഷണ, സോദാഹരണ അവതരണ പരിപാടി മാര്‍ച്ച് 13 രാവിലെ 10 മണിക്ക് സര്‍വകലാശാല രംഗശാലയില്‍ വെച്ച് നടക്കും. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട പത്ത് കോളേജുകളിലാണ് പരിപാടി നടത്തുന്നത്. ‘ആട്ടക്കഥകളും നാട്യശാസ്ത്രവും’ എന്ന വിഷയത്തില്‍ ഡോ. പി. വേണുഗോപാലന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. കലാമണ്ഡലം സിന്ധു നങ്ങ്യാര്‍കൂത്ത് അവതരണം നടത്തും. ഡോ.അനില്‍ വള്ളത്തോളിന്‍റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഏറ്റുമാനൂര്‍ കണ്ണന്‍, ഡോ.ടി അനിതകുമാരി, ഡോ. ഇ. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.