എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് സ്‌കീമിന്റെ ഭാഗമായി കേരളശാസ്ത്ര- സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും മലയാളസര്‍വകലാശാലയിലെ പരിസ്ഥിതിപഠനവിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന നഗര ജൈവവൈവിധ്യ സംരക്ഷണ പരിശീലനപരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൈവവൈവിധ്യ നിര്‍ണയത്തിന്റെ അടിസ്ഥാനവശങ്ങള്‍, രീതിശാസ്ത്രം എന്നിവയില്‍ പ്രായോഗിക പരിശീലനം നല്‍കും. ഡിസംബര്‍ 3 മുതല്‍ 6 വരെ നടക്കുന്ന പരിശീലനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.malayalamuniversity.edu.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 9809989216. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് അവസരം. അപേക്ഷിക്കേണ്ട അവസാന തിയതി നവംബര്‍ 30.