ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ദ്വിദിന ഭാഷാബോധനസിംബോസിയം തുടങ്ങി

ദ്വിദിന ഭാഷാബോധനസിംബോസിയം തുടങ്ങി

മലയാളസര്‍വകലാശാലയില്‍ ഭാഷാശാസ്ത്രപഠനവിഭാഗത്തിന്റെ കീഴില്‍ ദ്വിദിന ഭാഷാബോധനസിംബോസിയത്തിനു തുടക്കമായി. 'ഭാഷാബോധനസിദ്ധാന്തങ്ങള്‍', 'ഭാഷാബോധനവും അറിവിന്റെ നിര്‍മാണവും', കമ്പ്യൂട്ടര്‍ അധിഷ്ഠിഭാഷാബോധനം' എന്നീ വിഷയങ്ങളില്‍ ശ്രീ. സത്യന്‍(റിട്ട. ലക്ചറര്‍, ഡയറ്റ് തിരൂര്‍), ഡോ. രാമകൃഷ്ണന്‍ (അസി.പ്രൊഫ.ഗവ.കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, കോഴിക്കോട്), ഡോ. വിധു നാരായണന്‍ (അസി.പ്രൊഫ.യു.സി. കോളേജ്, ആലുവ) സംസാരിച്ചു. ഡോ.സി.സൈതലവി, ഡോ. സ്മിത കെ. നായര്‍, ഡോ. എം. സന്തോഷ്, ഡോ. പി.എന്‍ സൗമ്യ  എന്നിവര്‍ പങ്കെടുത്തു. ഇന്ന് (13.12.17) 'ഭാഷാബോധനം - സ്വനം, സ്വനിമം, കോശം, വാക്യം തുടങ്ങിയ തലങ്ങളില്‍', 'ദ്വിദീയഭാഷാബോധനം' എന്നീ വിഷയങ്ങളില്‍ ഡോ. സോമനാഥന്‍ (മലയാളവിഭാഗം, കാലിക്കറ്റ് സര്‍വകലാശാല), എം.കെ. വിനീത (അസി.പ്രൊഫ.യൂണിറ്റി വിമണ്‍സ് കോളേജ്, മഞ്ചേരി) എന്നിവര്‍ സംസാരിക്കും.