ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

ദ്വിദിന നൈപുണീ വികസന പരിശീലനം

ദ്വിദിന നൈപുണീ വികസന പരിശീലനം

മലയാള സർവകലാശാലാ ഭാഷാശാസ്ത്ര സ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രാത്ത് സോഫ്റ്റ്വെയറിലും ഭാഷണസംസ്കരണത്തിലും പരിശീലനം നൽകി. ഭാഷണവൈഷമ്യപരിഹാരം മുതൽ കുറ്റാന്വേഷണ ഭാഷാശാസ്ത്രം വരെ നീളുന്ന ഭാഷണ സംസ്കരണത്തിന്റെ സാധ്യതകൾ മുന്നിൽ കണ്ടാണ് മാർച്ച് 19, 21 തിയതികളിൽ നടന്ന പരിശീലനം ആസൂത്രണം ചെയ്തത്. ഭാഷണദത്തശേഖരണവും പ്രാത്ത് ഉപയോഗിച്ച് അവ വിശകലനം ചെയ്യുന്ന രീതിയുമാണ് വിദ്യാർഥികളെ  പരിശീലിപ്പിച്ചത്. ഭാഷണ സംസ്കരണ വിദഗ്ധൻ ഡോ. ശരത് വി.എസ്  നേതൃത്വം നൽകിയ പരിശീലനത്തിൽ ഡോ. സി. സെയ്തലവി ഏകോപകനായിരുന്നു.