ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

ദേശീയമാധ്യമ സെമിനാറിന് നാളെ (21.03.18) തുടക്കമാകും

ദേശീയമാധ്യമ സെമിനാറിന് നാളെ (21.03.18) തുടക്കമാകും

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല മാധ്യമപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ”മാധ്യമങ്ങളും സാംസ്‌കാരിക വൈവിധ്യങ്ങളും” എന്ന ത്രിദിന ദേശീയ സെമിനാറിന് നാളെ തുടക്കമാകും. മദ്രാസ് സര്‍വകലാശാല മാധ്യമപഠന വകുപ്പ് തലവന്‍ പ്രൊഫ.ജി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മാതൃഭൂമി ന്യൂസ് ന്യൂസ് എഡിറ്റര്‍ എം.എസ്. ശ്രീകല മുഖ്യപ്രഭാഷണം നടത്തും. 22,23 ദിവസങ്ങളില്‍ മാധ്യമ മേഖലയിലെ വിദഗ്ധര്‍ സംസാരിക്കും. സെമിനാറിന്റെ ഭാഗമായി ഗവേഷകരുടെ ഗവേഷണപ്രബന്ധങ്ങളും അവതരിപ്പിക്കും. ആര്‍. അളകനന്ദ (അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍, ഏഷ്യാനെറ്റ് ന്യൂസ്), നിഷ പുരുഷോത്തമന്‍ (ചീഫ് ന്യൂസ് എഡിറ്റര്‍, മനോരമ ന്യൂസ്), ഡോ.എം.എസ്. സപ്ന (മൈസൂര്‍ സര്‍വകലാശാല), വി.പി. റജീന (സീനിയര്‍ സബ് എഡിറ്റര്‍ മാധ്യമം ദിനപത്രം), പാര്‍വ്വതി ചന്ദ്രന്‍, ഡോ. പി.പി. ഷാജു, ഡോ.എസ്.ആര്‍. സഞ്ജീവ് എന്നിവര്‍ പങ്കെടുക്കും. സമാപന സമ്മേളനം വൈസ് ചാന്‍സലര്‍ പ്രൊഫ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്യും.