തിരൂര്‍: കാല്പനികതയ്ക്ക് സ്ഥാനമില്ലാത്ത ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഛായാഗ്രാഹകന്‍റെ പ്രവൃത്തി കാഠിന്യം നിറഞ്ഞതാണെന്ന് മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചലച്ചിത്ര പഠനവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ത്രിദിന ഛായാഗ്രഹണ ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം ദൃശ്യങ്ങള്‍ പകര്‍ത്തുക എന്നതുമാത്രമല്ല ഛായാഗ്രാഹകന്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചലച്ചിത്ര സംവിധായകന്‍ പ്രതാപ് ജോസഫാണ് ശില്‍ശാലയ്ക്ക് നേതൃത്വം നല്‍കുന്നത്. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ടി. അനിതകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. ആര്‍. വിദ്യ, മുഹമ്മദ് ജുമാന്‍ എന്നിവര്‍ സംസാരിച്ചു.