ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ  എം എ ,എം എസ് സി  ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ നടന്നു

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ എം എ ,എം എസ് സി ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ നടന്നു

 തിരൂർ :തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ  എം എ ,എം എസ് സി  ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ ഇന്ന് (27/06/ 2020) വിവിധ കേന്ദ്രങ്ങളിലായി നടന്നു.തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല കാമ്പസ് വാക്കാട് – തിരൂര്‍ , തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജ് , ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ ഫോര്‍ ഗേള്‍സ് എറണാകുളം , ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ നടക്കാവ് കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ വെച്ച് രാവിലെ 9.30 മുതല്‍ 2 മണി വരെ പരീക്ഷ നടന്നത് .കോവിഡ്-19  ഭീതിയുടെ പശ്ചാത്തലത്തിൽ എല്ലാ കേന്ദ്രങ്ങളിലും കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടത്തിയത്. പരീക്ഷയിൽ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും പങ്കെടുത്തു.അപേക്ഷിച്ച വിദ്യാർത്ഥികളിൽ വളരെ കുറവ്  വിദ്യാർത്ഥികൾക്ക് മാത്രമേ പരീക്ഷക്ക് എത്തിച്ചേരാൻ സാധിക്കാതിരുന്നുള്ളു.പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് സഹായിച്ച എല്ലാ പരീക്ഷ കേന്ദ്രങ്ങളിലെയും അധികൃതർക്ക് വൈസ് ചാൻസലർ നന്ദി അറിയിച്ചു.”കോവിഡ് 19   ഭീതിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സർവകലാശാലകളിൽ നടക്കുന്ന ആദ്യത്തെ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ മലയാളം സർവകലാശാലയുടേതാണ്”.എത്രയും പെട്ടന്ന് തന്നെ മൂല്യനിർണയവും ഫലപ്രഖ്യാപനം നടത്തി പ്രവേശന നടപടികൾ ആരംഭിക്കുമെന്നും വൈസ് ചാൻസലർ അറിയിച്ചു .